അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 20
ബെനഡിക്ടന്‍ സന്യാസിയും വിശ്വാസത്തിന്റെ കാവല്‍ക്കാരനും ഗര്‍ഭിണികളുടെയും കാരാഗ്രഹ വാസികളുടെയും ഇടയന്മാരുടെയും മധ്യസ്ഥനുമായ സിലോസിലെ വിശുദ്ധ ഡൊമിനിക്ക് എ.ഡി 1000 ത്തില്‍ സ്‌പെയിനിലെ നവാരേയിലുള്ള കാനാസ് എന്ന സ്ഥലത്താണ് ജനിച്ചത്. പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം അദ്ദേഹം സാന്‍ മില്ലാന്‍ ഡി ലാ കൊഗോള്ള എന്ന ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേര്‍ന്നു. കാലക്രമേണ ആശ്രമാധിപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
സ്‌പെയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന വിശുദ്ധരില്‍ ഒരാളായ ഡൊമിനിക്ക് മുസ്ലിംങ്ങളുടെ മേധാവിത്വത്തില്‍ നിന്നും ക്രിസ്ത്യാനികളായ അടിമകളെ മോചിപ്പിച്ചു. ഡൊമിനിക്കന്‍ സഭയുടെ സ്ഥാപകനായ ഡൊമിനിക്ക് ഡി ഗുസ്മാന്റെ ജന്മ സ്ഥലമെന്നതിനാല്‍ ഇവിടെയുള്ള ദേവാലയം വളരെയേറെ പ്രസിദ്ധമായിരുന്നു. വിശുദ്ധന്റെ മാതാവ് ഇവിടെ വച്ച് ഒരു കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും തല്‍ഫലമായി ഡൊമിനിക്ക് ഡി ഗുസ്മാന്‍ ജനിക്കുകയും ചെയ്തു എന്നാണ് ചരിത്ര വിവരണം.
സാന്‍ മില്ലാന്‍ ഡി ലാ കൊഗോള്ള ആശ്രമത്തിന്റെ അധിപനായപ്പോള്‍ നവാരേയിലെ രാജാവായ ഗാര്‍ഷ്യ മൂന്നാമന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുകയും ആശ്രമം പിടിച്ചടക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഡൊമിനിക്ക് ആശ്രമത്തിന്റെ ഭൂപ്രദേശങ്ങള്‍ രാജാവിന് അടിയറവയ്ക്കുവാന്‍ വിസമ്മതിക്കുകയും തത്ഫലമായി അദ്ദേഹത്തിന് നാടുവിട്ടു പോകേണ്ടതായും വന്നു. കാസ്റ്റിലിലെയും ലിയോണിലെയും രാജാവായ ഫെര്‍ഡിനാന്റ് ഒന്നാമന്റെ അടുക്കലെത്തിയ വിശുദ്ധനെ അദ്ദേഹം സിലോസിലെ വിശുദ്ധ സെബാസ്റ്റ്യന്‍ ആശ്രമത്തിലെ ആശ്രമാധിപതിയായി നിയമിച്ചു.
തുടര്‍ന്ന് അദ്ദേഹം ഈ ആശ്രമത്തെ അടിമുടി നവീകരിച്ചു. ആശ്രമത്തില്‍ ഏകാന്ത ധ്യാനത്തിനു വേണ്ടി ഒരു പ്രത്യേക ഭാഗം നിര്‍മ്മിച്ചു. കൂടാതെ ആ പ്രദേശത്തും പരിസര പ്രദേശങ്ങളിലും വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ച പണ്ഡിതന്‍മാരായ പകര്‍ത്തിയെഴുത്തുകാര്‍ക്കുള്ള എഴുത്ത് കാര്യാലയവും സ്ഥാപിച്ചു.
കലാ പ്രേമിയായിരുന്ന വിശുദ്ധന്‍ സ്പാനിഷ് ക്രിസ്ത്യന്‍ കലാ വസ്തുക്കളുടെ പ്രശസ്ത മാതൃകകളെയെല്ലാം പ്രോത്സാഹിപ്പിച്ചിരുന്നു. സിലോസിലെ വിശുദ്ധ ഡൊമിനിക്ക് നിരവധി അത്ഭുതകരമായ രോഗ ശാന്തികളുടെ പേരിലും പ്രസിദ്ധനാണ്. 1073 ഡിസംബര്‍ 20 ന് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ബ്രേഷ്യയിലെ ഡൊമിനിക്ക്
2. അറേബ്യായിലേക്ക് നാടുകടത്തപ്പെട്ട പുരോഹിതരായ എവുജിനും മക്കാരിയൂസും
3. അലക്‌സാണ്ട്രിയായില്‍ വച്ചു വധിക്കപ്പെട്ട അമ്മോണ്‍, സേനോ, തെയോഫിലസ്, ടോളെമി, ഇഞ്ചെന്‍.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26