മഡ്ഗാവ്: ഐഎസ്‌എല്ലില്‍ ഒന്നാം സ്ഥാനക്കാരെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്ലാസ്റ്റേഴ്സ് ജയം പിടിച്ചത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറാനും കേരള ടീമിന് സാധിച്ചു. ബ്ലാസ്റ്റേഴ്സിനായി സഹല്‍ അബ്ദുല്‍ സമദ്, വാസ്ക്വസ്, ജോര്‍ജ് ഡയസ് എന്നിവരാണ് വല കുലുക്കിയത്.
ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സിനെതിരേ മുംബൈക്ക് മറുപടിയുണ്ടായില്ല. കളിയുടെ തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിട്ട ബ്ലാസ്റ്റേഴ്സിന് മുംബൈ പതറി. 27ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദിലൂടെ മഞ്ഞപ്പട വല ചലിപ്പിച്ചു. ജോര്‍ജ് ഡയാസ് ബോക്‌സില്‍ നിന്ന് ലോബ് ചെയ്ത നല്‍കിയ പന്ത് മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന സഹല്‍ ഉഗ്രനൊരു വോളിയിലൂടെ വലയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വാസ്‌ക്വസിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡുയര്‍ത്തി. ജീക്‌സണ്‍ സിങ് നല്‍കിയ പാസില്‍ നിന്ന് ഉഗ്രനൊരു വോളിയിലൂടെയായിരുന്നു വാസ്‌ക്വസിന്റെ ഗോള്‍. വാസ്‌ക്വസാണ് ഹീറോ ഓഫ് ദ മാച്ചും.
50ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട മുര്‍ത്താത ഫാളിന് മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിച്ചത് മുംബൈക്ക് തിരിച്ചടിയായി.
തുടര്‍ന്ന് 40 മിനിറ്റിലേറെ സമയം 10 പേരുമായാണ് മുംബൈ മത്സരം പൂര്‍ത്തിയാക്കിയത്. ജോര്‍ജ് ഡയസിനെ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു താരത്തിന് രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചത്. ഈ ഫൗളിന് റഫറി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയും ചെയ്തു. 51ാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് വലയിലെത്തിച്ച് ഡയസ് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കി. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.