തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ എം.ഫില്‍ കോഴ്സ് നിറുത്തുന്നു. കോഴ്സിന് ഇനി വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ സര്‍വകലാശാല വൈസ്ചാന്‍സലര്‍മാര്‍ പങ്കെടുത്ത വിദ്യാഭ്യാസ കൗണ്‍സില്‍ ഗവേണിങ് ബോഡി തീരുമാനിച്ചു.
പകരം നാല് സെമസ്റ്ററുകളിലായി രണ്ട് വര്‍ഷ ഗവേഷണാധിഷ്ഠിത ബിരുദാനന്തര ബിരുദ (മാസ്റ്റേഴ്സ് ഡിഗ്രി വിത്ത് റിസര്‍ച് ) കോഴ്സ് ആരംഭിക്കും. നിലവില്‍ എം.ഫില്‍ കോഴ്സ് ചെയ്യുന്നവര്‍ക്ക് പൂര്‍ത്തിയാക്കാം. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി എം.ഫില്‍ തുടരേണ്ടതില്ലെന്ന് യു.ജി.സി സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പകരം പി.ജി കോഴ്സിന് ശേഷം സൂപ്പര്‍ സ്പെഷാലിറ്റിയായി ഗവേഷണാധിഷ്ഠിത ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിക്കാമെന്നും നിര്‍ദേശിച്ചു.
വ്യവസായ മേഖലയുമായി ബന്ധപ്പെടുത്തി പുതിയ കോഴ്സ് രൂപകല്പന ചെയ്യുന്നത് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാനിടയാക്കും. പിഎച്ച്.ഡിക്ക് മുന്നൊരുക്ക കോഴ്സായും ഗവേഷണാധിഷ്ഠിത പി.ജി കോഴ്സിനെ ഉപയോഗപ്പെടുത്താം. പുതിയ കോഴ്സ് സര്‍വകലാശാലകളാണ് രൂപകല്പന ചെയ്യേണ്ടത്.ഗവേഷണത്തിന് ഊന്നല്‍ നല്കുന്ന അധിക പി.ജി കോഴ്സായാണ് ഇത് വിഭാവനം ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.