ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകങ്ങളെപ്പറ്റി പൊലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും.
കൊലപാതകങ്ങളിലെ തീവ്രവാദ ബന്ധം സംബന്ധിച്ചാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്. എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനിന്റെയും ബി.ജെ.പി നേതാവ് രണ്‍ജീത്് ശ്രീനിവാസന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് അന്‍പതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷാനിന്റെ കൊലപാതകത്തില്‍ കൊലയാളി സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇനി എട്ടുപേരെയാണ് പിടികൂടാനുള്ളത്. രണ്‍ജിതിന്റെ കൊലപാതകത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രണ്‍ജിത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു. സംഭവം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്നും ഇപ്പോള്‍ കേസ് സംസ്ഥാന പൊലീസ് അന്വേഷിക്കുകയാണെന്നും എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തിലൂടെ വെളിവാകുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയാവും എന്‍ഐഎ ഇടപെടലെന്നും സൂചനയുണ്ട്.
രണ്‍ജീതിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആലപ്പുഴയില്‍ എത്തിയിരുന്നു. തീവ്രവാദ ബന്ധമെന്ന ആരോപണവും മറ്റും അദ്ദേഹവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതായാണ് അറിയുന്നത്.
അതേസമയം, പ്രതികള്‍ക്കെതിരെ സംസ്ഥാന പൊലീസ് ഏതൊക്കെ വകുപ്പുകള്‍ ചുമത്തുന്നു എന്നത് ഇക്കാര്യത്തില്‍ പ്രസക്തമാണ്. യു.എ.പി.എ പോലുള്ള വകുപ്പുകള്‍ ചുമത്തുകയാണെങ്കില്‍ അത് എന്‍.ഐ.എ അന്വേഷണത്തിനും വഴിയൊരുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.