ദുബായ് : ബിറ്റ്സ് ഇംപക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ബിഫി വർഗീസിന് യുഎഇ ഗോൾഡൻ വീസ. യുഎഇ അധികൃതരിൽ നിന്ന് ബിഫി വർഗീസ് ഗോൾഡൻ വീസ സ്വീകരിച്ചു. 1994ൽ ആണ് ബിഫി ദുബായിൽ ജോലിയിൽ പ്രവേശിച്ചത്.
ഇപ്പോൾ ഗുജറാത്തിലും ദുബായിലും നിരവധി വ്യവസായസ്ഥാപനങ്ങൾ നടത്തുന്നു. ചങ്ങനാശേരി സ്വദേശിയായ ബിഫി പ്രളയ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനു രണ്ടു കോടി രൂപ വിലമതിക്കുന്ന 40 സെന്റു സ്ഥലം വിട്ടു നൽകിയിരുന്നു. ദുബായിൽ ബിസിനസ് ചെയ്യുന്ന ബിഫി നാട്ടിൽ അവധിക്ക് വന്നപ്പോഴായിരുന്നു പ്രളയം. ഈ സമയം സുഹൃത്തുക്കൾക്കൊപ്പം രക്ഷാപ്രവർത്തനത്തിലും സജീവമായിരുന്നു.
കലാരംഗത്ത് പ്രതിഭ തെളിയിച്ചവർക്കും നിക്ഷേപകർക്കും ഡോക്ടർമാർക്കും പഠന മികവു പുലർത്തുന്ന വിദ്യാർഥികൾക്കും അടക്കം വിവിധ മേഖലയിൽ ശ്രദ്ധേയരായവർക്കാണു യുഎഇ 10 വർഷത്തെ ഗോൾഡൻ വീസ നൽകുന്നത്.
ചങ്ങനാശേരി മുൻ മുൻസിപ്പൽ ചെയർമാൻ പുല്ലുകാട്ട് പി. പി. ജോസിന്റെ സഹോദരൻ പി. പി. വർഗീസിന്റെ മകനാണ് ബിഫി വർഗീസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.