ദുബായ്: യുഎഇ ബഹ്റിന്‍ സംയുക്ത നാനോ സാറ്റലൈറ്റിന്‍റെ അന്താരാഷ്ട്ര നിലയത്തിലേക്കുളള വിക്ഷേപണം ഇന്ന് നടക്കും. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശനിലയത്തിൽനിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 സി.ആർ.എസ്-24ൽ നിന്നാണ് ലൈറ്റ്-1 എന്ന നാനോ സാറ്റലൈറ്റ് വിക്ഷേപിക്കുക. യുഎഇയുടെ ബഹിരാകാശ ഏജന്‍സിയും ബഹ്റിനിലെ നാഷണല്‍ സ്പേസ് സയന്‍സ് ഏജന്‍സിയും സംയുക്തമായാണ് സാറ്റലൈറ്റ് നിർമ്മിച്ചത്.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ 'ദി ഫസ്റ്റ് ലൈറ്റ്' എന്ന പുസ്തകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലൈറ്റ്-1 എന്ന പേര് സാറ്റലൈറ്റിന് നല്‍കിയിരിക്കുന്നത്. യുഎഇയിലെ പരീക്ഷണശാലകളില്‍ പ്രവർത്തിക്കുന്ന ബഹ്റിന്‍ എമിറാത്തി എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും ചേർന്നാണ് ലൈറ്റ് 1 പൂർത്തിയാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.