അതിര്‍ത്തി കടന്ന് മത്സ്യബന്ധനം; 14 പേര്‍ അറസ്റ്റില്‍: രണ്ട് ബോട്ടുകളും പിടിച്ചെടുത്തു

അതിര്‍ത്തി കടന്ന് മത്സ്യബന്ധനം; 14 പേര്‍ അറസ്റ്റില്‍: രണ്ട് ബോട്ടുകളും പിടിച്ചെടുത്തു

ന്യൂഡല്‍ഹി: അതിര്‍ത്തികടന്ന് മത്സ്യബന്ധനം നടത്തിയ 14 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കന്‍ നാവികസേന. രാമേശ്വരം, മണ്ഡപം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ പിടിയിലായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ എണ്ണം ഇതോടെ 55 ആയി. ശ്രീലങ്കയിലെ ജാഫ്‌ന ഈഴുവ ദ്വീപിനു ചേര്‍ന്ന് മീന്‍ പിടിക്കുകയായിരുന്ന 14 തൊഴിലാളികളും അവരുടെ രണ്ട് മത്സ്യബന്ധന ബോട്ടുകളുമാണ് നാവിക സേന പിടിച്ചെടുത്തത്.

ഇവരെ ജാഫ്ന ഫിഷറീസ് വകുപ്പിന് കൈമാറി. പിടിയിലായവരെ വിട്ടയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള രാമേശ്വരത്ത് മത്സ്യത്തൊഴിലാളികൾ സമരം നടത്തുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.