'തന്റെ ഫോണും മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും കേന്ദ്ര സര്‍ക്കാര്‍ ഹാക്ക് ചെയ്യുന്നു': പ്രിയങ്ക ഗാന്ധി

'തന്റെ ഫോണും മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും കേന്ദ്ര സര്‍ക്കാര്‍ ഹാക്ക് ചെയ്യുന്നു': പ്രിയങ്ക ഗാന്ധി

ന്യുഡല്‍ഹി: തന്റെ മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഹാക്ക് ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. യു.പിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്ത്രീ ശാക്തീകരണ പരിപാടിക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ആരോപണം ഉന്നയിച്ചത്.

ഫോണ്‍ ചോര്‍ത്തല്‍ അവിടെ നിക്കട്ടെ, സര്‍ക്കാര്‍ തന്റെ മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുകയാണെനന്ും പ്രിയങ്ക പറഞ്ഞു. 'നിങ്ങളുടെ ശക്തി തിരിച്ചറിയണമെന്ന് സ്ത്രീകളോട് ഞാന്‍ പറഞ്ഞിരുന്നു. അവര്‍ അത് അനുസരിച്ചു. അതുകൊണ്ടാണ് ഇന്ന് പ്രധാനമന്ത്രി സ്ത്രീകളുടെ മുന്നില്‍ തലകുനിച്ചത്. മോഡി സര്‍ക്കാര്‍ ഇന്ന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. പക്ഷെ എന്തുകൊണ്ട് നേരത്തെ ആയില്ല എന്നും പ്രിയങ്ക ചോദിച്ചു.

കൂടാതെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തന്റെ ഫോണ്‍ നിരന്തരം ചോര്‍ത്തുന്നു. യോഗി സര്‍ക്കാര്‍ ഇത്രയധികം ഭയക്കുന്നത് എന്തിനെന്നും പ്രിങ്ക ചോദിച്ചു. യുപി സര്‍ക്കാരിനെതിരേ ഫോണ്‍ ചോര്‍ത്തല്‍ ആരോപിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.