ശ്രീനഗർ: കാശ്മീരിലെ ഏറ്റവും പഴക്കം ചെന്ന സെന്റ് ലൂക്ക് ദേവാലയത്തിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം മണികൾ മുഴങ്ങി കേട്ടു. വിശ്വാസികൾ പ്രാർത്ഥനയ്ക്കായി ഒത്തുകൂടി. ക്രിസ്തുമസിന് മുൻപായി ബുധനാഴ്ച മുതൽ ദേവാലയം സജീവമായി.
1990 കളിൽ താഴ്‌വരയിൽ തീവ്രവാദം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് ദേവാലയം അടച്ചത്. നഗരത്തിലെ ഡൽഗേറ്റ് ഏരിയയിലെ ശങ്കരാചാര്യ കുന്നിന്റെ താഴ്‌വരയിൽ ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റലിന് സമീപം സ്ഥിതി ചെയ്യുന്ന പള്ളി വ്യാഴാഴ്ച ഔദ്യോഗികമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. എന്നാൽ പ്രാർത്ഥന ബുധനാഴ്ച നടന്നതായി അധികൃതർ അറിയിച്ചു.
ഏകദേശം 125 വർഷം പഴക്കമുള്ള പള്ളിയുടെ നവീകരണം ജെ-കെ ടൂറിസം ഡിപ്പാർട്ട്‌മെന്റ് ആണ് "സ്മാർട്ട് സിറ്റി പ്രോജക്ടിന്" കീഴിൽ ഏറ്റെടുത്തു നടത്തിയത്. 30 വർഷത്തിനു ശേഷം പുതുക്കി പണിത പള്ളി പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരികയാണെന്ന് അവർ പറഞ്ഞു.
നവീകരിച്ച പള്ളി വ്യാഴാഴ്ച ജെ-കെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഇ-ഉദ്ഘാടനം ചെയ്യുമെന്ന് പള്ളിയുമായി ബന്ധപ്പെ ഉദ്യോഗസ്ഥൻ കെന്നഡി ഡേവിഡ് രാജൻ പറഞ്ഞു.പുതുക്കിപ്പണിത ശേഷം പള്ളി വീണ്ടും തുറക്കുന്നത് കാണുന്നതിൽ ക്രൈസ്തവ സമൂഹത്തിന് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
125 വർഷം പഴക്കമുള്ള പള്ളി പഴയ പ്രതാപത്തിലേക്ക് പുനഃസ്ഥാപിച്ചതിൽ സമൂഹം സന്തുഷ്ടരാണെന്നും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം അവിടെ പ്രാർത്ഥനകൾ നടന്നതായും ശ്രീനഗറിലെ ഒരു സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പൽ ഗ്രേസ് പാൽജോർ പറഞ്ഞു.
താഴ്‌വരയിലെ ജനസംഖ്യയിൽ വളരെ കുറവായ ക്രിസ്തുമത വിശ്വാസികൾ സാധാരണയായി ഞായറാഴ്ച കുർബാനയ്ക്കും ക്രിസ്‌തുമസ് കുർബാനയ്‌ക്കുമായി എം എ റോഡിലുള്ള ഹോളി ഫാമിലി കത്തോലിക്കാ പള്ളി, റോമൻ കത്തോലിക്കാ പള്ളി, ചർച്ച് ലെയ്‌നിലുള്ള മറ്റൊരു പള്ളിയിലാണ് പോകാറുള്ളത്. താഴ്വരയിലെ ബാരാമുള്ളയിലും ഗുൽമാർഗിലും മറ്റു പള്ളികളുമുണ്ട്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.