അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 23
പോളണ്ടിലെ കാന്റി എന്ന പട്ടണത്തില്‍ 1397 ലാണ് ജോണ്‍ കാന്റിയൂസ് ജനിച്ചത്. പില്‍ക്കാലത്ത് അദ്ദേഹം ദൈവ ശാസ്ത്രത്തില്‍ പ്രാവീണ്യം നേടി. തുടര്‍ന്ന് പൗരോഹിത്യ പട്ടം സ്വീകരിച്ച ജോണ്‍, ക്രാക്കോ സര്‍വകലാശാലയിലെ അധ്യാപകനായി. എതിരാളികളായ ചിലരുടെ ഗൂഢനീക്കങ്ങളെ തുടര്‍ന്ന് സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം പിന്നീട് ഓള്‍ക്കൂസ് എന്ന ഇടവകയിലെ വികാരിയായി.
ഒരു ദിവസം കുറെ മോഷ്ടാക്കള്‍ അദ്ദേഹത്തിന്റെ കൈവശമുള്ളതെല്ലാം കവര്‍ച്ച ചെയ്ത ശേഷം ഇനിയും എന്തെങ്കിലും അദ്ദേഹത്തിന്റെ പക്കല്‍ അവശേഷിക്കുന്നുണ്ടോ എന്ന് ചോദിച്ചു. 'ഇല്ല' എന്ന ജോണിന്റെ മറുപടി കേട്ട മാത്രയില്‍ തന്നെ മോഷ്ടാക്കള്‍ അവിടം വിട്ടു. അവര്‍ പോയതിനു ശേഷമാണ് കുറച്ചു സ്വര്‍ണ കഷണങ്ങള്‍ തന്റെ കുപ്പായത്തിനുള്ളില്‍ തുന്നിപ്പിടിപ്പിച്ചിട്ടുള്ള കാര്യം അദ്ദേഹം ഓര്‍ത്തത്.
ഉടന്‍ തന്നെ വിശുദ്ധന്‍ ആ മോഷ്ടാക്കളുടെ പുറകെ പോവുകയും അവരെ തടഞ്ഞ് നിര്‍ത്തി തന്റെ കൈവശമുള്ള സ്വര്‍ണത്തെപ്പറ്റി പറയുകയും ചെയ്തു. വിശുദ്ധന്റെ ഈ പ്രവര്‍ത്തിയില്‍ സ്തബ്ദരായ മോഷ്ടാക്കള്‍ അദ്ദേഹത്തിന്റെ സത്യസന്ധതയെ പ്രതി ആ സ്വര്‍ണം മാത്രമല്ല മുന്‍പ് മോഷ്ടിച്ച വസ്തുക്കള്‍ വരെ അദ്ദേഹത്തിന് തിരിച്ചു നല്‍കി.
തന്നേയും തന്റെ ഭവനത്തിലുള്ളവരേയും തിന്മയുടെ ദൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കുവാനായി വിശുദ്ധന്‍ തന്റെ മുറിയുടെ ഭിത്തികളില്‍ ഇപ്രകാരം എഴുതി ചേര്‍ത്തിരിക്കുന്നു: 'ഇീിൗേൃയമൃല രമ്‌ല, ിീി ലേെ ുഹമരമൃല ൗെമ്‌ല, റശളളമാമൃല രമ്‌ല, ിമാ ൃല്ീരമൃല ഴൃമ്‌ല' അതായത് 'കുഴപ്പങ്ങള്‍ക്ക് കാരണമാകാതെയും മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താതെയും ശ്രദ്ധിക്കുക. ചെയ്ത തെറ്റിനെ ശരിയാക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ്'.
അയല്‍ക്കാരോടുള്ള വിശുദ്ധന്റെ സ്‌നേഹം എടുത്തു പറയേണ്ടതാണ്. പല അവസരങ്ങളിലും അദ്ദേഹം തന്റെ വസ്ത്രങ്ങളും പാദുകങ്ങളും പാവങ്ങള്‍ക്ക് നല്‍കുകയും താന്‍ നഗ്‌നപാദനായി നില്‍ക്കുന്നത് മറ്റുള്ളവര്‍ കാണാതിരിക്കുവാന്‍ തന്റെ ളോഹ നിലത്തിഴയുമാറ് താഴ്ത്തി ധരിക്കുകയും ചെയ്തിരുന്നു.
അവസാന നാളുകളില്‍ വിശുദ്ധന്‍ തന്റെ പക്കല്‍ അവശേഷിച്ചതെല്ലാം ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്യുകയും സമാധാനമായി മരിക്കുകയും ചെയ്തു. പോളണ്ടിലെ പ്രധാന മധ്യസ്ഥരില്‍ ഒരാളാണ് വിശുദ്ധ ജോണ്‍.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. സ്‌കോട്ട്‌ലാന്‍ഡിലെ മസോത്താ
2. സ്‌പെയിന്‍കാരനായ നിക്കോളാസ് ഫാക്ടര്‍
3. ഹെക്‌സ് ഹോം ബിഷപ്പായിരുന്ന ഫ്രിത്ത്‌ബെര്‍ട്ട്
4. ഔസ്‌ട്രേഷ്യാ രാജാവായ ഡഗോബെര്‍ട്ട് ദ്വിതീയന്‍
5. റോമാക്കാരായ മിഗ്‌ദോണിയൂസും മര്‍ദോനീയൂസും.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26