ക്രിസ്മസ് പ്രാർത്ഥനകളില്‍ പങ്കെടുക്കാന്‍ പിസിആർ പരിശോധന അനിവാര്യം

ക്രിസ്മസ് പ്രാർത്ഥനകളില്‍ പങ്കെടുക്കാന്‍ പിസിആർ പരിശോധന അനിവാര്യം

അബുദബി: ക്രിസ്മസ് പുതുവത്സര പ്രാ‍‍ർത്ഥനകളില്‍ പങ്കെടുക്കുന്നതിനുളള മാർഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി അബുദബിയിലെ പളളികള്‍. ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ ക‍ർശനമായി പാലിച്ചുകൊണ്ടായിരിക്കും പ്രാ‍ർത്ഥകള്‍ നടക്കുക.

96 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലവും അനിവാര്യമാണെന്ന് സെന്‍റ് ജോസഫ് കത്തീഡ്രല്‍ അറിയിച്ചു. എമിറേറ്റ്സ് ഐഡി പരിശോധിച്ചായിരിക്കും സന്ദർശനത്തിന് അനുമതി. സന്ദർശന വിസയിലുളളവർ പാസ് പോർട്ട് ഹാജരാക്കണം. എന്നാല്‍ മുന്‍കൂട്ടി അനുമതി തേടേണ്ട കാര്യമില്ല. ആദ്യം വരുന്നവർക്ക് ആദ്യം എന്നുളള രീതിയിലായിരിക്കും പ്രവേശനം. ഡിസംബർ 24 നും 25 നും പ്രത്യേക പ്രാർത്ഥനകളുണ്ടായിരിക്കും. www.stjosephsabudhabi.org എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്.

സെന്‍റ് ആന്‍ഡ്രൂസ് കത്തീഡ്രലില്‍ 48 മണിക്കൂറിനുളളിലെടുത്ത കോവിഡ് പിസിആർ പരിശോധനാഫലമാണ് വേണ്ടത്. ക്രിസ് മസ് തലേന്നും അന്നും പ്രാ‍ർത്ഥകളില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന്‍ ആവശ്യമാണ്. https://standrewauh.org/ എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷന്‍ നടത്താം.

സെന്‍റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലില്‍ ഇത്തവണ ക്രിസ്മസ് കരോള്‍ ഉണ്ടായിരിക്കില്ല.ഡിസംബർ 24 ന് വൈകീട്ട് 6 മുതല്‍ രാത്രി 10 വരെ മാസുണ്ടായിരിക്കും. സാമൂഹിക അകലം പാലിച്ച് കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചായിരിക്കും പ്രാർത്ഥന നടക്കുക. മുന്‍കൂട്ടി ബുക്ക് ചെയ്ത് വിശ്വാസികള്‍ക്ക് പ്രാ‍ർത്ഥനകളില്‍ ഭാഗമാകാം.

യുഎഇയില്‍ കോവിഡ് കേസുകള്‍ കൂടുന്നു
ബുധനാഴ്ച യുഎഇയില്‍ 665 പേരിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 294 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നുളളത് ആശ്വാസമായി. 398972 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 665 പേർക്ക് രോഗം സ്ഥിരീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.