കൊച്ചി: കോവിഡ് പ്രതിസന്ധിയിലും ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ആവേശത്തോടെയാണ് കേരളം ഏറ്റെടുത്തത്. ക്രിസ്തുമസ് രാവ് അടുക്കും തോറും ആഘോഷങ്ങള്‍ക്ക് മികവ് ഏറുകയുമാണ്. ഇതിനിടയ്ക്കാണ് ഇടിത്തീ പോലെ കരോളിന് നിയന്ത്രണം എന്ന വാര്‍ത്തയെത്തുന്നത്. രാത്രി പത്ത് മണിക്ക് ശേഷം കരോളിനിറങ്ങിയാല്‍ ക്രിസ്തുമസ് അപ്പൂപ്പന്‍ ഉള്‍പ്പടെ അകത്താകുമെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ സജീവമായ പ്രചാരണം. പത്രവാര്‍ത്തയോട് സമാനമായ ചിത്രമാണ് വ്യാപക പ്രചാരം നേടിയിട്ടുള്ളത്. എന്നാല്‍ അത്തരത്തില്‍ കരോള്‍ നടത്തുന്നത് സംബന്ധിച്ച് കേരള പൊലീസ് നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.
നീണ്ട ഇടവേളയ്ക്ക് ശേഷം വന്ന ക്രിസ്തുമസ് ആയതുകൊണ്ടു തന്നെ, സംസ്ഥാനത്തിന്റെ പല ഭാഗത്തും കരോള്‍ സംഘങ്ങള്‍ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് കേരള പൊലീസിന്റെ നിയന്ത്രണമെന്ന രീതിയിലെ പ്രചാരണമെത്തുന്നത്. കരോള്‍ പോകുന്ന സംഘങ്ങള്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിക്കണമെന്നും കരോളുമായി എത്തുന്ന വീടുകളില്‍ നിന്നുള്ള ഭക്ഷണം ഒഴിവാക്കണമെന്നും അടക്കമുള്ള നിര്‍ദേശങ്ങളാണ് പ്രചാരണത്തില്‍ പറയുന്നത്. പ്രചാരണം വ്യാപകമായതോടെ കരോള്‍ സംഘങ്ങള്‍ ആശയക്കുഴപ്പത്തിലാവുകയായിരുന്നു.
എന്നാല്‍ കേരളാ പൊലീസ് കരോള്‍ സംഘങ്ങള്‍ക്ക് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് കേരള പൊലീസിന്റെ സ്റ്റേറ്റ് മീഡിയ സെന്റര്‍ വിശദമാക്കുന്നത്. ക്രിസ്തുമസ് പാപ്പ അടക്കമുള്ളവര്‍ അകത്തുപോവുമെന്ന പ്രചാരണം വ്യാജമാണെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും തയ്യാറാക്കുന്നതും കുറ്റകരമാണെന്നും കേരള പൊലീസ് ഫേസ്ബുക്കില്‍ വിശദമാക്കി. രാത്രി പത്ത് മണിക്ക് ശേഷം കരോളിനിറങ്ങിയാല്‍ ക്രിസ്തുമസ് പാപ്പാ അടക്കം അകത്താവുമെന്ന പ്രചാരണം വ്യാജമാണ് എന്നായിരുന്നു പൊലീസിന്റെ ഭാഗത്തു നിന്നുള്ള അറിയിപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.