അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 24
ആറാം ശതാബ്ദത്തില്‍ റോമില്‍ ജനിച്ച എമിലിയാനയും ടര്‍സില്ലയും സെനറ്റര്‍ ഗോര്‍ഡിയന്റെയും വിശുദ്ധ സില്‍വിയയുടെയും മക്കളായിരുന്നു. വിശുദ്ധ ഫെലിക്സ് മൂന്നാമന്‍ മാര്‍പാപ്പയുടെ മരുമക്കളായ യുവതികള്‍ വിശുദ്ധ ജീവിതത്തിന്റെ ഉടമകളായിരുന്നു. യുവതികളെന്ന നിലയില്‍ അവര്‍ ഒരുമിച്ച് തങ്ങളെത്തന്നെ കര്‍ത്താവിനു സമര്‍പ്പിച്ച് ശുദ്ധരായിരിക്കാന്‍ ആഗ്രഹിച്ചു.
അവരുടെ വീട് ഒരു മഠം പോലെയായിരുന്നു. ഇരുവരും മുട്ടുകുത്തി പ്രാര്‍ത്ഥനയില്‍ സമയം ചെലവഴിച്ചു. സന്യാസിനികളായി ജീവിച്ച അവര്‍ വിശ്വാസത്തിന്റെ വഴികളില്‍ പരസ്പരം പ്രോത്സാഹിപ്പിച്ചു. അങ്ങനെ ആത്മീയ ജീവിതത്തിലേക്ക് കൂടുതല്‍ ആഴപ്പെട്ടു. എമിലിയാനയ്ക്കും ടര്‍സില്ലയ്ക്കും ഗോര്‍ഡിയാന എന്ന മൂന്നാമതൊരു സഹോദരി കൂടി ഉണ്ടായിരുന്നു. പക്ഷേ, അവള്‍ സഞ്ചരിച്ചത് ലോകത്തിന്റെ വഴിയേ ആയിരുന്നു.
ഇതിനിടെ ടര്‍സില്ലയുടെ അപ്രതീക്ഷിത മരണം എമിലിയാനയെ വളരെ ദുഃഖിതയാക്കി. ക്രിസ്തുമസ് ദിനത്തില്‍ തന്റെ സഹോദരിയെ നഷ്ടമായത് അവളെ കൂടുതല്‍ സങ്കടത്തിലാഴ്ത്തി. താമസിയാതെ എമിലിയാന രോഗ ബാധിതയാവുകയും മരണം വരിക്കുകയും ചെയ്തു. ഇരുവരുടെയും ഭൗതിക ദേഹം റോമിലെ സെലിയന്‍ കുന്നിലുള്ള സെന്റ് ആന്‍ഡ്രൂവിന്റെ ഒറേറ്ററിയില്‍ സൂക്ഷിച്ചിരിക്കുന്നു.
മഹാനായ വിശുദ്ധ ഗ്രിഗറി മാര്‍പ്പാപ്പയുടെ പിതാവും പിന്നീട് കത്തോലിക്കാ പുരോഹിതനുമായ ഗോര്‍ഡിയാന്റെ സഹോദരിമാരായിരുന്നു എമിലിയാനയും ടര്‍സില്ലയും. റോമന്‍ രക്തസാക്ഷി സൂചികയില്‍ ഡിസംബര്‍ 24 ആണ് ഈ വിശുദ്ധയുടെ നാമഹേതു തിരുനാള്‍.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ആദവും ഹവ്വയും
2. ടെവെസിലെ അഡെലാ
3. സ്‌കോട്ട്‌ലന്‍ഡിലെ കരാനൂസ്
4. ബോര്‍ഡോ ബിഷപ്പായിരുന്ന ഡെല്‍ഫിനൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26