പ്രശസ്ത സംവിധായകന്‍ കെ എസ് സേതുമാധവന്‍ അന്തരിച്ചു

 പ്രശസ്ത സംവിധായകന്‍ കെ എസ് സേതുമാധവന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകന്‍ കെ എസ് സേതുമാധവന്‍ അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയില്‍ ആയിരുന്നു അന്ത്യം. 

മികച്ച സംവിധായകന് നിരവധി തവണ ദേശീയ പുരസ്‌കാരവും, സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കമല്‍ഹാസന്‍ ബാലതാരമായി എത്തിയ 'കണ്ണും കരളും' ആണ് ആദ്യ മലയാള സിനിമ. ഓടയില്‍ നിന്ന്, അനുഭവങ്ങള്‍ പാളിച്ചകള്‍, ചട്ടക്കാരി, അഴകുള്ള സെലീന, കടല്‍പ്പാലം, നിത്യകന്യക എന്നിങ്ങനെ ഒട്ടനവധി സിനിമകള്‍ സംവിധാനം ചെയ്തു. വേനല്‍ക്കിനാവുകള്‍ എന്ന സിനിമയാണ് മലയാളത്തില്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം.

മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് 2009ല്‍ ജെസി ഡാനിയേല്‍ പുരസ്‌ക്കാരവും അദ്ദേഹത്തെ തേടിയെത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.