മുളകുപൊടിയെറിഞ്ഞ് അറസ്റ്റിൽ നിന്ന് ഭർത്താവിനെ ഭാര്യ രക്ഷിച്ചു; ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു

മുളകുപൊടിയെറിഞ്ഞ് അറസ്റ്റിൽ നിന്ന് ഭർത്താവിനെ ഭാര്യ രക്ഷിച്ചു;  ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: പോലീസിന് നേരെ മുളകുപൊടിയെറിഞ്ഞ് കൊലക്കേസ് പ്രതിയായ ഭർത്താവിനെ ഭാര്യ രക്ഷപെടുത്തി. പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ ആണ് പോലീസന് നേരെ മുളകുപൊടി അക്രമമുണ്ടായത്. തെലങ്കാനയിലെ അറ്റപുരിലാണ് സംഭവം. ഭാര്യയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

ഷമീം പർവീൺ എന്ന യുവതിയാണ് ഭർത്താവിനെ അറസ്റ്റ് ചെയ്യാൻ വന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ മുളകുപൊടി എറിഞ്ഞ് ഭർത്താവിനെ രക്ഷപ്പെടുത്തിയത്. 2019 ൽ ഉത്തരാഖണ്ഡിൽ രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിൽ പ്രതിയാണ് ഇവരുടെ ഭർത്താവ്.

ഉത്തരാഖണ്ഡ് പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന ഇയാളും ഭാര്യയും ഹൈദരാബാദിലെ അറ്റപുരിൽ താമസിക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഉത്തരാഖണ്ഡ് സ്പെഷൽ ടാസ്ക് ഫോഴ്സിലെ ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്യാനായി എത്തുകയായിരുന്നു. പ്രദേശത്തെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഇവരോടൊപ്പമുണ്ടായിരുന്നു.

പോലീസുകാരെ കണ്ട ഉടൻ ഷമീം ഇവർക്ക് നേരെ മുളക് പൊടി എറിയുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ തന്നെ ഉപദ്രവിക്കുകയാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനും ഇവർ ശ്രമം നടത്തി. ഈ ബഹളത്തിനിടയിൽ ഭർത്താവ് വസീം സമർഥമായി രക്ഷപ്പെടുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.