സൗദിയിൽ കർഫ്യുസമയത്ത് പുറത്തിറങ്ങാനുള്ള പെർമിറ്റ് തവക്കൽനയിൽ പുനഃസ്ഥാപിച്ചു

സൗദിയിൽ കർഫ്യുസമയത്ത് പുറത്തിറങ്ങാനുള്ള പെർമിറ്റ് തവക്കൽനയിൽ പുനഃസ്ഥാപിച്ചു

റിയാദ്- കോവിഡ് വ്യാപന മുൻകരുതലിൻ്റെ ഭാഗമായി സൗദിയിൽ വിവിധ ആവശ്യങ്ങൾക്ക് പെർമിറ്റ് നൽകാൻ സ്ഥാപിച്ച തവക്കൽനാ ആപ്ലിക്കേഷനിൽ കർഫ്യൂ സമയത്ത് പുറത്തിറങ്ങാനുള്ള അനുമതി പുനഃസ്ഥാപിച്ചു. കർഫ്യൂ ആവശ്യമെങ്കിൽ ഉപയോഗിക്കാനാണ് ഇതെന്ന് തവക്കൽനാ അധികൃതർ അറിയിച്ചു.

അതേ സമയം കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് സൗദിയിൽ കർഫ്യൂ വരാൻ സാധ്യതയുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. എന്നാൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ കർഫ്യൂ ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.