ബഹറിൻ : സി ന്യൂസ് ബഹറിൻ സംഘടിപ്പിച്ച സി ന്യൂസ് ലവേഴ്സ് കോൺഫറൻസ് ഡിസംബർ 23 നു വൈകിട്ട് ബഹ്‌റിൻ സമയം 7 മണിക്ക് സൂം പ്ലാറ്റഫോമിൽ കൂടി ബഹ്‌റിനിൽ നിന്നും മറ്റു പല രാജ്യങ്ങളിൽ നിന്നുമായി നൂറിൽപരം ആളുകൾ ഇതിൽ പങ്കെടുത്തു. അദിലാബാദ് രൂപതയുടെ ഇടയനായ അഭി. പ്രിൻസ് ആന്റണി പാണേങ്ങാടൻ പിതാവ് മുഖ്യ അതിഥി ആയിരുന്നു. സി ന്യൂസ് ബഹ്‌റിൻ ഘടകം കോർഡിനേറ്റർ ബ്രിട്ടോ ജോസ് സ്വാഗതം ആശംസിച്ചു.
ബഹ്റൈൻ കത്തോലിക്കാ സമൂഹത്തിന്റെ നിശ്ചയദാർഢ്യത്തിന്റെയും പ്രാർത്ഥനയുടെയും പ്രതീകമായ കത്തീഡ്രലിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനം ചടങ്ങിൽ വെച്ച് ബഹ്‌റിൻ ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ വികാരി ഫാ. സജി തോമസ് നിർവഹിച്ചു കൊണ്ട് സംസാരിച്ചു. ഡോക്യുമെന്ററി യുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബഹ്‌റിനിലെ അറിയപ്പെടുന്ന നാടക സംവിധായകനും സി ന്യൂസ് എക്സിക്യൂട്ടീവ് അംഗവും കൂടിയായ ബോണി ജോസാണ്. ചടങ്ങിൽ ബഹ്‌റിൻ തിരുഹൃദയ ദേവാലയത്തിലെ സഹ വികാരി ഫാ. ഫ്രാൻസിസ് ജോസഫ് , സി ന്യൂസിന്റെ ചെയർമാൻ വര്ഗീസ് തോമസ്, സി ഇ ഓ ലിസ്സി കെ ഫെർണാണ്ടസ് , ചീഫ് എഡിറ്റർ ജോ കാവാലം , അലക്സ് കുരിയൻ, റെജി സേവ്യർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ സാറ സ്റ്റാൻലി, സേറ ഗോഡ്സൺ, നിക്സൺ, കെവിൻ എന്നിവർ കലാ പരിപാടികൾ അവതരിപ്പിച്ചു.
കൂടാതെ സീ ന്യൂസ് ലവേഴ്സ് കോൺഫറസിൻ്റെ ഭാഗമായി സംഘടിപ്പിച്ച "പവിഴ ദ്വീപിലെ കത്തീഡ്രൽ ദേവാലയം" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചിത്രരചന മത്സരത്തിന്റെയും കവിത രചന മത്സരത്തിന്റെയും വിജയികളെ ചടങ്ങിൽ പ്രഖ്യാപിച്ചു. കവിത രചനയിൽ ബെഞ്ചമിൻ ചാക്കോയും ചിത്രരചനയിൽ അലോണ സന്തോഷും, ചിൻസ് ഗ്രിഗറിയും വിജയികളായി.
ചടങ്ങിൽ എത്തിയവർക്ക് രഞ്ജിത് ജോൺ നന്ദി പറഞ്ഞു. ഈ ചടങ്ങിന്റെ എം സി ഷാജൻ ദേവസ്സി ആയിരുന്നു. കൂടാതെ ജോസഫ്, ഷിജോ, ജോസ് , സുനിൽ, റോയ് , ചാക്കോ, ജിമ്മി, ബ്രിൽസ്റ്റൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.