കൊച്ചി: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത് സജീവമായതോടെ കര്‍ശന നടപടി ആരംഭിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍. ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി പാര്‍ട്ടികള്‍ക്കെതിരെ കര്‍ശന നടപടിക്കാണ് കസ്റ്റംസ്, എന്‍സിബി ( നർക്കോട്ടിക് കൺട്രോൾ ബ്യൂറോ) അടക്കമുള്ള ഏജന്‍സികളുടെ തീരുമാനം.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ കസ്റ്റംസ് റെയിഡ് നടത്തിയിരുന്നു. കടലിലൂടെ
കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് ഇപ്പോഴും നടക്കുന്നുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ പറയുന്നു.
പാകിസ്ഥാന്‍ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഭീകര പ്രവര്‍ത്തനത്തിന് വേണ്ടി പണം സ്വരുപിക്കുന്നതിന് വേണ്ടി കറുപ്പ്, ഹെറോയിന്‍, പോപ്പി എന്നിവ വ്യാപകതോതില്‍ കടത്തുന്നു.
ലക്ഷദ്വീപ് കേന്ദ്രീകരിച്ച് നടത്തിയ മയക്കുമരുന്ന് കേസുകളും, പാകിസ്ഥാന്‍ സംഘം മയക്കുമരുന്ന് എത്തിയതടക്കമുള്ള വിവിധ കേസുകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര എജന്‍സികള്‍ വിപുലമായ നടപടി ആരംഭിച്ചിട്ടുള്ളത്. കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലും ആലപ്പുഴ- കുമരകം എന്നിവിടങ്ങളിലെ പഞ്ചനക്ഷത്ര ഹൗസ് ബോട്ടുകളിലും വയനാട്ടിലെ ചില റിസോര്‍ട്ടുകളിലും ലഹരിപാര്‍ട്ടി നടത്താനുള്ള നീക്കം ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇവര്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. ലഹരി പാര്‍ട്ടികള്‍ പിടികൂടിയാല്‍ സ്ഥാപനത്തിന്റെ ഉടമയെ അടക്കം അറസ്റ്റു ചെയ്യുന്ന നടപടികളാവും ഇനി ഉണ്ടാവുകയെന്നും അധികൃതര്‍ അറിയിച്ചു. നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം കസ്റ്റംസ്, എന്‍സിബി, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉന്നത ഉദ്യോസ്ഥര്‍ എന്നിവരുടെ കോഡിനേഷന്‍ മീറ്റിങ്ങും നടന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.