ഗുരുഗ്രാം: ക്രിസ്മസ് തലേന്ന് ഹരിയാനയിലെ പട്ടൗഡിയിലുള്ള ക്രിസ്ത്യന്‍ പള്ളിക്കു നേരെ തീവ്ര ഹിന്ദുത്വ വാദികളുടെ അക്രമം. പ്രാര്‍ത്ഥനയ്ക്കിടെ അതിക്രമിച്ച് കയറിയ സംഘം തിരുക്കര്‍മ്മങ്ങള്‍ തടസപ്പെടുത്തുകയും ഗായക സംഘത്തെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.
ഭക്തി ഗാനം ആലപിക്കവേ വേദിയില്‍ കയറി മൈക്ക് തട്ടിപ്പറിച്ച സംഘം ജയ്ശ്രീറാം വിളിച്ചുകൊടുക്കുകയും ഭാരതീയ സംസ്‌കാരത്തെ ഹനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
വെള്ളിയാഴ്ച വൈകീട്ട് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് വിശ്വാസികള്‍ പള്ളിയില്‍ സമ്മേളിച്ചപ്പോഴായിരുന്നു സംഭവം. അക്രമികള്‍ 'ജയ് ശ്രീറാം', 'ഭാരത് മാതാ കീ ജയ്' എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പള്ളി വളപ്പില്‍ കയറിയത്.
ദിവസങ്ങള്‍ കഴിയുന്തോറും രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. പ്രാര്‍ത്ഥിക്കുന്നതിനും മതവിശ്വാസത്തിനുമുള്ള തങ്ങളുടെ അവകാശമാണ് ഇക്കൂട്ടര്‍ ലംഘിക്കുന്നതെന്ന് സംഭവം നടന്ന പള്ളിയിലെ വൈദികന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അതേസമയം പൊലീസിന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പട്ടൗഡി സ്റ്റേഷന്‍ ഓഫിസര്‍ അമിത് കുമാര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.