കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

തൃശൂര്‍: കവിയും വിവര്‍ത്തകനുമായ മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു. 87 വയസായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. തൃശൂര്‍ കോട്ടപ്പുറത്ത് ഗ്രീന്‍ ഗാര്‍ഡന്‍സില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.

രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പ്രൈസ് എന്നിവ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ജീവചരിത്രക്കുറിപ്പുകള്‍, കിളിമൊഴികള്‍ (കവിതാസമാഹാരം), ശ്രീ നാരായണ ഗുരു (ഇംഗ്ലീഷ്), ധര്‍മ്മപദം (തര്‍ജ്ജമ), മണിയറയില്‍, മണിയറയിലേക്ക് തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

തൃശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരില്‍ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയും പെരിങ്ങോട്ട് കരുമത്തില്‍ രാമുണ്ണി നായരുടേയും മകനായി 1934ലാണ് ജനനം. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഇക്കണോമിക്സില്‍ ബിഎയും ഇംഗ്ലീഷ് സാഹിത്യത്തില്‍ എംഎയും നേടി. 1992 വരെ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ചു.

ടി.സി. രമാദേവിയാണ് ഭാര്യ. മക്കൾ: ഡോ. സഞ്ജയ് ടി. മേനോന്‍, മഞ്ജിമ ബബ്ലു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.