പ്രതിദിന ഓക്‌സിജന്‍ ആവശ്യകത 800 മെട്രിക് ടണ്ണില്‍ കൂടിയാല്‍ ലോക്ഡൗണെന്ന് മഹാരാഷ്ട്ര

പ്രതിദിന ഓക്‌സിജന്‍ ആവശ്യകത 800 മെട്രിക് ടണ്ണില്‍ കൂടിയാല്‍ ലോക്ഡൗണെന്ന് മഹാരാഷ്ട്ര

മുംബൈ: രാജ്യത്ത്​ കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതിനിടെ ലോക്​ഡൗണിനെ കുറിച്ച്‌​ സൂചനകള്‍ നല്‍കി മഹാരാഷ്ട്ര മന്ത്രി. മെഡിക്കല്‍ ഓക്സിജന്‍റെ പ്രതിദിന ആവശ്യകത 800 മെ​ട്രിക്​ ടണില്‍ കൂടിയാല്‍ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്​ പരിഗണിക്കുമെന്ന്​ ആരോഗ്യമന്ത്രി രാജേഷ്​ തോപെ പറഞ്ഞു.

ജനങ്ങള്‍ കോവിഡ്​ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മഹാരാഷ്ട്രയില്‍ മാത്രം 108 പേര്‍ക്കാണ്​ ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്​. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ളതും മഹാരാഷ്ട്രയിലാണ്​. രാജ്യത്ത്​ ഇതുവരെ 415 പേര്‍ക്ക്​ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്​.

ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരില്‍ രോഗം ഗുരുതരമാവുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്​. ഐ.സി.യുവില്‍ ​പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും കുറവാണ്​. ഒമിക്രോണിനെ പ്രതിരോധിക്കാന്‍ മാസ്ക്​ ധരിക്കുകയെന്നത്​ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുംബൈയില്‍ കഴിഞ്ഞ ദിവസം മാത്രം 757 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. രോഗബാധ ഉയരുന്നതിന്‍റെ സൂചനയായാണ്​ വിദഗ്​ധര്‍ ഇതിനെ വിലയിരുത്തുന്നത്​. ഒമിക്രോണിനെ തുടര്‍ന്ന്​ ചില നിയന്ത്രണങ്ങള്‍ മഹാരാഷ്ട്ര ഏര്‍പ്പെടുത്തിയിരുന്നു. രാത്രി ഒമ്പത് മുതല്‍ ആറ്​ വരെ അഞ്ച്​ പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നതിന്​ സംസ്ഥാനത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.