ബംഗളൂരു: ഒമിക്രോൺ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു കർണാടക സർക്കാർ. പത്ത് ദിവസത്തേക്ക് നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ സുധാകരന്‍ പറഞ്ഞു.
ഡിസംബര്‍ 28 മുതല്‍ ജനുവരി എട്ട് വരെ രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെയാണ് താത്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബംഗളൂരുവില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുകയും പുതിയ കോവിഡ് ക്ളസ്റ്ററുകള്‍ രൂപ്പപെടുകയും ചെയ്തതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം മാനിച്ച് കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.
പുതുവര്‍ഷ പരിപാടികള്‍ ബംഗളൂരുവില്‍ ഉള്‍പ്പടെ സംഘടിപ്പിക്കാനിരിക്കെയാണ് പുതിയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പൊതുപരിപാടികള്‍ ആഘോഷങ്ങളോ അനുവദിക്കില്ല. ഡിജെ പാര്‍ട്ടി തുടങ്ങിയ ഒത്തുചേരലുകള്‍ക്കും വിലക്കുണ്ട്.
നിയന്ത്രണത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. പബ്ബുകള്‍, ബാറുകള്‍, എന്നിവിടങ്ങളില്‍ 50 ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശനം. പത്തു മണിയ്ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കണം. സ്വകാര്യ പരിപാടികള്‍ക്കും നിയന്ത്രണമുണ്ട്. നിലവില്‍ 38 ഒമിക്രോണ്‍ കേസുകളാണ് കര്‍ണാടകയില്‍ സ്ഥിരീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.