ബീഹാറിലെ നൂഡില്‍സ് ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച്‌ ആറ് മരണം; നിരവധി പേർക്ക് പരിക്ക്

ബീഹാറിലെ നൂഡില്‍സ് ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച്‌ ആറ് മരണം; നിരവധി പേർക്ക് പരിക്ക്

പട്ന: ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ നൂഡില്‍സ് നി‌ര്‍മാണ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച്‌ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സ്ഫോടനമുണ്ടായത്. അഞ്ച് കീലോമീറ്റര്‍ അപ്പുറത്തോളം പൊട്ടിത്തെറിയുടെ ശബ്ദം കേട്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

ബേല വ്യവസായ മേഖലയിലുണ്ടായ സ്ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന മില്‍ തകരുകയും അകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ശ്രീകൃഷ്ണാ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് പ്രണവ് കുമാര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.