എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍: പ്ലസ് ടു 30 ന് ആരംഭിക്കും; തിയതികള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍:  പ്ലസ് ടു 30 ന് ആരംഭിക്കും; തിയതികള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

കാസര്‍ഗോഡ്: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ നടക്കും. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.

മാര്‍ച്ച് 10 മുതല്‍ 19 വരെയാണ് എസ്എസ്എല്‍സി പ്രാക്ടിക്കല്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെയാണ് പ്ലസ് ടു പ്രാക്ടിക്കല്‍ നടക്കുകയെന്നും വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ ഫ്രെബുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ മാര്‍ച്ച് 21 മുതല്‍ 25 വരെയായിരിക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം നിലവിലെ സ്‌കൂള്‍ സമയത്തില്‍ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു.

വിശദമായ ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പുറത്തിറക്കും. കുട്ടികളുടെ എണ്ണം, ഫോക്കസ് ഏരിയ തുടങ്ങിയവ വിശദമായ ടൈംടേബിളിനൊപ്പം ഉണ്ടാകും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.