താക്കീത് വിലപ്പോയില്ല; സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി തരൂര്‍

താക്കീത് വിലപ്പോയില്ല; സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി  തരൂര്‍

തിരുവനന്തപുരം: കേരളത്തെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. കെ റെയിലില്‍ പിണറായി സര്‍ക്കാരിന് അനുകൂലമായ നിലപാടെടുത്തതിന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പരസ്യമായി താക്കീത് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വീണ്ടും കേരളത്തെ ശശി തരൂര്‍ പുകഴ്ത്തിയത്.

നീതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചികയില്‍ ഒന്നാമതെത്തിയ കേരളത്തെ അഭിനന്ദിച്ചാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടാണ് ട്വീറ്റ്. യോഗി ആദിത്യനാഥിനെ പോലുള്ളവര്‍ കേരളത്തിലെ ആരോഗ്യരംഗത്തിന് പുറമേ സംസ്ഥാനത്തെ മികച്ച ഭരണവും എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ മനോഭാവവും കണ്ടുപഠിച്ചിരുന്നെങ്കില്‍ ഇന്ത്യ എത്ര നന്നായേനെയെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.



ശശി തരൂര്‍ കോണ്‍ഗ്രസിലെ ഒരു എം.പി മാത്രമാണെന്നും കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. കണ്ണൂര്‍ ഡി സി സി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തരൂരിന് സുധാകരന്റെ മുന്നറിയിപ്പ് ലഭിച്ചത്.

കെ റെയില്‍ വിഷയത്തില്‍ മറുപടി എഴുതിത്തരാന്‍ തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പാര്‍ട്ടിയുടെ എല്ലാ എം.പിമാരും അത് അംഗീകരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.