ന്യൂഡല്‍ഹി: കരുതല്‍ ഡോസിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 60 വയസിന് മുകളില്‍ പ്രായമുള്ള അനുബന്ധ രോഗമുള്ളവര്‍ക്കാണ് കേന്ദ്രം ഇളവ് അനുവദിച്ചിരിക്കുന്നത്. നേരത്തെ കരുതല്‍ ഡോസിന് ഗുരുതര രോഗമാണെന്ന് തെളിയിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്.
ജനുവരി പത്തുമുതലാണ് കരുതല്‍ ഡോസ് നല്‍കി തുടങ്ങുക. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, 60 വയസിന് മുകളില്‍ പ്രായമുള്ള ഗുരുതര രോഗങ്ങള്‍ അലട്ടുന്നവര്‍ എന്നിവര്‍ക്കാണ് ആദ്യ പരിഗണന. രണ്ടാം ഡോസ് സ്വീകരിച്ച് 39 ആഴ്ച പിന്നിട്ടവരാണ് ഇതിന് അര്‍ഹത നേടുക. വാക്‌സിന്‍ സ്വീകരിക്കേണ്ടത് എസ്എംഎസ് ആയി അറിയിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
കോവിന്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്താണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്. ഓഫ്‌ലൈനായും വാക്‌സിന്‍ സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കും. കൗമാരക്കാര്‍ക്ക് ജനുവരി മൂന്ന് മുതലാണ് വാക്‌സിന്‍ നല്‍കി തുടങ്ങുക. കോവാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുക. ജനുവരി ഒന്നുമുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.