പൊലീസ് സേനയുടെ നവീകരണത്തിന് കേന്ദ്രം കൊടുത്ത ഫണ്ട് ചെലവഴിക്കാതെ കേരളാ പൊലീസ്

പൊലീസ് സേനയുടെ നവീകരണത്തിന് കേന്ദ്രം കൊടുത്ത ഫണ്ട് ചെലവഴിക്കാതെ കേരളാ പൊലീസ്

തിരുവനന്തപുരം: പൊലീസ് സേനയുടെ നവീകരണത്തിനു വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഫണ്ടില്‍ 69.62 രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം സമര്‍പ്പിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കാത്തതിനാല്‍ ആവശ്യത്തിനു സുരക്ഷ ഉപകരണങ്ങളില്ലൊതെയാണ് അക്രമികളെ നേരിടാന്‍ പൊലീസിനു പോകേണ്ടി വരുന്നത്.

പൊലീസ് സേനയുടെ നവീകരണത്തിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2018-19 അനുവദിച്ചത് 17.78കോടി രൂപ. സംസ്ഥാനം ചെലവഴിച്ചത് 2.17 കോടി മാത്രം. 2019-20 കേന്ദ്രം നല്‍കിയത് 54.01 കോടി രൂപ. ആ സാമ്പത്തിക വര്‍ഷം ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 2014-15 മുതല്‍ 2021 ഒക്‌ടോബര്‍ 10 വരെ പൊലീസിന്റെ നവീകരണത്തിന് 143.01 രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയത്.

തീവ്രവാദ സംഘടനകള്‍ ശക്തി പ്രാപിക്കുന്നതിനിടയിലാണ് ആധുനികവല്‍ക്കരണത്തിനു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഫണ്ട് ചെലവഴിക്കാതെ കേരള പൊലീസ് അലംഭാവം കാണിക്കുന്നത്. പൊലീസ് സ്‌റ്റേഷനുകളുടെ നവീകരണം, പരിശീലന കേന്ദ്രങ്ങള്‍, ആധുനിക ആയുധങ്ങള്‍, വാഹനങ്ങള്‍, ആശയ വിനിമയ ഉപകരണങ്ങള്‍, ഫൊറന്‍സിക് സജ്ജീകരണം തുടങ്ങിയവക്കാണ് കേന്ദ്രം ഫണ്ട് അനുവദിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.