ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ വീണ്ടുമൊരു പ്രണയ സാഫല്യം; ജിതിന്‍ പോളും എം.ആര്‍ പൂവമ്മയും വിവാഹിതരാകുന്നു

ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ വീണ്ടുമൊരു പ്രണയ സാഫല്യം; ജിതിന്‍ പോളും എം.ആര്‍ പൂവമ്മയും വിവാഹിതരാകുന്നു

കൊച്ചി: ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ വീണ്ടുമൊരു പ്രണയ വിവാഹം. ഇന്ത്യയുടെ മധ്യദൂര അത്‌ലറ്റുകളായ മലയാളി താരം ജിതിന്‍ പോളും മംഗലാപുരം സ്വദേശിനി എം.ആര്‍ പൂവമ്മയുമാണ് നീണ്ട നാളത്തെ സൗഹൃദത്തിന് ശേഷം വിവാഹിതരാകുന്നത്. ജനുവരി ഒന്നിന് ചാലക്കുടിയിലാണ് ഇവരുടെ വിവാഹം.

2014, 2018 ഏഷ്യന്‍ ഗെയിംസിലും 2013, 2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു പൂവമ്മ. 400 മീറ്ററില്‍ 2013ലെ ഏഷ്യന്‍ ചാമ്പ്യൻഷിപ്പിലും 2014ലെ ഏഷ്യന്‍ ഗെയിംസിലും പൂവമ്മ വെങ്കലം നേടിയിട്ടുണ്ട്. 2016ലെ റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ 4-400 മീറ്റര്‍ റിലേ ടീമില്‍ അംഗമായിരുന്നു.നിലവില്‍ മംഗലാപുരത്ത് ഒഎന്‍ജിസിയില്‍ ഉദ്യോഗസ്ഥയാണ് എം.ആര്‍ പൂവമ്മ.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ ചാമ്പ്യനായിരുന്ന ജിതിന്‍ പോള്‍ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സാഫ് ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളി നേടി. നിലവില്‍ പൂനെയില്‍ ആദായനികുതി വകുപ്പില്‍ ഉദ്യോഗസ്ഥനാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.