• Sun Mar 30 2025

പാത കടന്നു പോകുന്നത് മലകള്‍ തുരന്നും കുന്നുകള്‍ നികത്തിയും; കെ റെയില്‍ ഡിപിആറിന്റെ വിശദാംശങ്ങള്‍ പുറത്ത്

പാത കടന്നു പോകുന്നത് മലകള്‍ തുരന്നും കുന്നുകള്‍ നികത്തിയും; കെ റെയില്‍ ഡിപിആറിന്റെ വിശദാംശങ്ങള്‍ പുറത്ത്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ അതിവേഗ പദ്ധതി റിപ്പോര്‍ട്ടിന്റെ (ഡിപിആര്‍) വിശദാംശങ്ങള്‍ പുറത്ത്. കെ റെയില്‍ കോര്‍പ്പറേഷന് വേണ്ടി സിസ്ട്ര എന്ന സ്വകാര്യ സ്ഥാപനമാണ് ഡിപിആര്‍ തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ഒരു വര്‍ഷം മുമ്പ് കെ റെയിലിന് നല്‍കിയിട്ടുണ്ട്. കേരളത്തിലെ നിലവിലുള്ള റെയില്‍വെ സംവിധാനം ഇവിടുത്തെ ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോള്‍ അപര്യാപ്തമാണെന്നാണ് ഡിപിആറിലെ ന്യായീകരണം.

പദ്ധതിക്ക് 1222.45 ഹെക്ടര്‍ ഭൂമി വേണ്ടി വരും. ഇതില്‍ 1074.19 ഹെക്ടര്‍ ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കേണ്ടതാണ്. 107.98 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും റെയില്‍വേയുടെ കൈവശമുള്ള 44.28 ഹെക്ടര്‍ ഭൂമിയും സില്‍വര്‍ ലൈന്‍ പദ്ധതിക്കായി വേണ്ടി വരും.

പാതയുടെ 190 കിലോമീറ്റര്‍ ഗ്രാമങ്ങളിലൂടെയും 88 കിലോമീറ്റര്‍ വയല്‍-തണ്ണീര്‍ത്തടങ്ങളിലൂടെയാകും കടന്നു പോകുക. ചെറിയ നഗരങ്ങളിലൂടെ 50 കിലോമീറ്ററും വലിയ അല്ലെങ്കില്‍ ഇടത്തരം നഗരങ്ങളിലൂടെ 40 കിലോമീറ്ററും ഉണ്ടാകും. കൊച്ചി നഗരത്തിലൂടെ കടന്നുപോകുന്നത് മൂന്ന് കിലോമീറ്ററാണ്. 60 കിലോമീറ്റര്‍ റെയില്‍വേയുടെ ഭൂമിയിലൂടെയാകും കടന്നു പോകുക. കൂടാതെ 1.5 കിലോമീറ്ററുകള്‍ തുരങ്കങ്ങളാകും.

പതിമൂന്ന് കിലോമീറ്ററോളം പാലങ്ങളും പാതയിലുണ്ടാകും. തറനിരപ്പിന് മുകളിലൂടെ 88.412 കിലോമീറ്ററും തറനിരപ്പിലൂടെ 292.728 കിലോമീറ്ററും കടന്നു പോകും. മാത്രമല്ല മലകള്‍ തുരന്നും കുന്നുകള്‍ നികത്തിയും പാത കടന്നു പോകുന്നുണ്ട്. ചെലവ് കുറയ്ക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഡിപിആറിന്റെ വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.