സിക്കിമിലെ ജവഹര്‍ലാല്‍ നെഹ്‌റു റോഡ് ഇനി നരേന്ദ്ര മോഡി മാര്‍ഗ്

സിക്കിമിലെ ജവഹര്‍ലാല്‍ നെഹ്‌റു റോഡ് ഇനി നരേന്ദ്ര മോഡി മാര്‍ഗ്

ന്യൂഡൽഹി: സിക്കിമിലെ ജവഹര്‍ലാല്‍ നെഹ്‌റു റോഡ് ഇനി നരേന്ദ്ര മോഡി മാര്‍ഗ് എന്ന പേരിൽ അറിയപ്പെടും. സിക്കിമിലെ ഗാംഗ്ടോക്കിലെ നാഥുല അതിര്‍ത്തിയെയും സോംഗോ തടാകത്തെയും ബന്ധിപ്പിക്കുന്ന റോഡാണ് ഇനി മുതല്‍ മോഡിയുടെ പേരില്‍ അറിയപ്പെടുക.

സിക്കിം ഗവര്‍ണര്‍ ഗംഗ പ്രസാദാണ് റോഡ് ഉദ്ഘാടനം ചെയ്തത്. നേരത്തെ ജവഹര്‍ലാല്‍ നെഹ്റു മാര്‍ഗ് എന്നായിരുന്നു ഈ റോഡിന്‍റെ പേര്. കോവിഡ് കാലത്ത് സൗജന്യ വാക്സിനും റേഷനും നല്‍കിയതിന് ആദരസൂചകമായാണ് റോഡിന് പ്രധാനമന്ത്രി മോഡിയുടെ പേര് ഇട്ടത് എന്നാണ് പ്രദേശിക നേതാവായ ഐ.കെ റസൈലി പ്രതികരിച്ചത്.

റോഡ് ഉദ്ഘാടനത്തിന്റെയും പേര് മാറ്റത്തിന്റെയും ചിത്രങ്ങള്‍ അടക്കം സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ ഡിബി ചൌഹാന്‍ അടക്കം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. 19.51 കിലോമീറ്റര്‍ നീളത്തിലുള്ള റോഡാണ് സോംഗോ- നാഥുല റോഡ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.