തീപിടിത്തം: മരിച്ചതു മൂത്ത സഹോദരി എന്നു പൊലീസ്; ഇളയ സഹോദരിക്കായി തെരച്ചില്‍ തുടരുന്നു

 തീപിടിത്തം: മരിച്ചതു മൂത്ത സഹോദരി എന്നു പൊലീസ്; ഇളയ സഹോദരിക്കായി തെരച്ചില്‍ തുടരുന്നു

കൊച്ചി: പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ വീട്ടില്‍ തീപിടിത്തത്തില്‍ മരിച്ചതു മൂത്ത സഹോദരി വിസ്മയയാണെന്നു (ഷിഞ്ചു 25) പൊലീസ് ഉറപ്പിച്ചു. എങ്കിലും ഡിഎന്‍എ പരിശോധന നടത്തുന്നതിനായി സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സഹോദരി ജിത്തുവിനെ (22) കണ്ടെത്താനായില്ല. ചൊവ്വാഴ്ച വൈകിട്ടു മൂന്നു മണിയോടെ ആയിരുന്നു സംഭവം. ശിവാനന്ദന്റെ മക്കളാണു വിസ്മയയും ജിത്തുവും.

തീപിടിച്ചതിനെത്തുടര്‍ന്നു മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞിരുന്നു. മാലയിലെ ലോക്കറ്റ് കണ്ട് മരിച്ചതു വിസ്മയയാണെന്നു മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നെങ്കിലും പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. ഇവരുടെ വീട്ടില്‍ നിന്നു നഗരത്തിലേക്ക് എത്തുന്ന പള്ളിത്താഴം സി.മാധവന്‍ റോഡിലൂടെ ചൊവ്വാഴ്ച സംഭവസമയത്ത് ഒരു പെണ്‍കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു.

ദൃശ്യങ്ങള്‍ വ്യക്തമല്ലെങ്കിലും അതിലെ പെണ്‍കുട്ടി ജിത്തുവാണെന്നു മാതാപിതാക്കള്‍ മൊഴി നല്‍കി. 22നും 30നും മധ്യേ പ്രായമുള്ള പെണ്‍കുട്ടിയാണു മരിച്ചതെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. തീപിടിച്ചതു തന്നെയാണു മരണകാരണം. എന്നാല്‍, വീട്ടില്‍ രക്തപ്പാടുകള്‍ കണ്ടെത്തിയതിനാല്‍ തീപിടിക്കുന്നതിനു മുന്‍പു സഹോദരിമാര്‍ തമ്മില്‍ വഴക്കുണ്ടായിട്ടുണ്ടെന്നാണു പൊലീസിന്റെ അനുമാനം. പക്ഷെ തീവച്ചശേഷം സഹോദരി കടന്നതാണെന്നു സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും പൊലീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.