ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ആയിരത്തിലേക്ക്. നിലവില്‍ 961 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവുമധികം ഒമിക്രോണ്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.
ഡല്‍ഹിയില്‍ 923 കോവിഡ് കേസുകളും 263 ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 3,900 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 252 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രാജ്യത്തെ 961 ഒമിക്രോണ്‍ ബാധിതരില്‍ 320 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിലും വര്‍ധനവുണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെ 13,154 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ 45 ശതമാനം വര്‍ധനവുണ്ടായി. മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഡല്‍ഹിയിലുമാണ് കോവിഡ് കേസുകള്‍ വര്‍ധിച്ചത്. കഴിഞ്ഞ ദിവസം 9155 ആയിരുന്നു രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക്.
ആറ് മാസത്തെ ഇടവേളക്ക് ശേഷം രാജസ്ഥാനിലെ പ്രതിദിന കോവിഡ് കേസ് നൂറ് കടന്നു. മുംബൈയില്‍ 2510 കേസും ബംഗളൂരുവില്‍ 400, കൊല്‍ക്കത്തയില്‍ 540 പ്രതിദിന കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഒമിക്രോണ്‍ ബാധിതര്‍ കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാമതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.