മുംബൈയില്‍ നിരോധനാജ്ഞ; പുതുവര്‍ഷ ആഘോഷങ്ങള്‍ നിരോധിച്ചു: ഉത്തരവുമായി പൊലീസ്

മുംബൈയില്‍ നിരോധനാജ്ഞ; പുതുവര്‍ഷ ആഘോഷങ്ങള്‍ നിരോധിച്ചു: ഉത്തരവുമായി പൊലീസ്

മുംബൈ: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ മുംബൈയില്‍ പുതുവര്‍ഷ ആഘോഷത്തിനു വിലക്ക്. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ തുടങ്ങി അടഞ്ഞതോ തുറന്നതോ ആയ ഒരിടത്തും ആഘോഷങ്ങള്‍ അനുവദനീയമല്ലെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.

പുതുവര്‍ഷ ആഘോഷം വിലക്കി സിആര്‍പിസി 144 അനുസരിച്ച്‌ ഡെപ്യൂട്ടി കമ്മിഷണര്‍ സി ചൈതന്യ ഉത്തരവു പുറത്തിറക്കി. ജനുവരി ഏഴു വരെയാണ് വിലക്ക്. ഹാളുകള്‍, ബാറുകള്‍, പബ്ബുകള്‍, ക്ലബുകള്‍, റൂഫ് ടോപ്പുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങി ഒരിടത്തും ആഘോഷങ്ങള്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.

ട്രെയിനുകള്‍, ബസുകള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചേ ഓടാവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉത്തരവിറക്കിയിരിക്കുന്നെന്ന് പൊലീസ് വിശദീകരിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 188ാം വകുപ്പു പ്രകാരം നടപടിയെടുക്കും. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമവും പ്രയോഗിക്കുമെന്ന് പൊലീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.