മദ്യവര്‍ജന നയം കുപ്പിക്കുള്ളില്‍; അഞ്ചു വര്‍ഷത്തിനിടെ മദ്യപര്‍ നല്‍കിയത് 46,546 കോടി നികുതി

മദ്യവര്‍ജന നയം കുപ്പിക്കുള്ളില്‍; അഞ്ചു വര്‍ഷത്തിനിടെ മദ്യപര്‍ നല്‍കിയത് 46,546 കോടി നികുതി

കൊച്ചി : കേരളത്തിൽ മദ്യപര്‍ കഴിഞ്ഞ അഞ്ചുവർഷം നികുതിയായി സർക്കാർ ഖജനാവിലേക്ക് നൽകിയത് 46,546.13 കോടി രൂപയാണെന്ന് കണക്കുകൾ. 2016 ഏപ്രിൽ മുതൽ 2021 മാർച്ച് 31 വരെയുള്ള കണക്കാണിത്.

മദ്യപർ പ്രതിമാസം സർക്കാരിലേക്ക് നികുതിയായി 766 കോടി രൂപയാണ് നൽകുന്നത്. അതായത് ഒരുദിവസം ഏകദേശം 25.53 കോടി രൂപ. 2018-19 ലും 2019-20 ലുമാണ് മദ്യവിൽപ്പനയിലുടെ സർക്കാരിന് ഏറെ നികുതിവരുമാനം ലഭിച്ചത്. യഥാക്രമം 9,615.54 കോടിയും 10,332.39 കോടിയുമാണിത്.

വിവരാവകാശ പ്രവർത്തകനായ എറണാകുളത്തെ പ്രോപ്പർ ചാനൽ പ്രസിഡന്റ് എം.കെ. ഹരിദാസിന് ടാക്സ് കമ്മിഷണറേറ്റ് നൽകിയ മറുപടിയിലാണീ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. യു.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്ന 2011-12 മുതൽ 2015-16 വരെയുള്ള കാലത്ത് മദ്യനികുതിയായി ലഭിച്ചത് 30,770.58 കോടിയായിരുന്നു. അപ്പീൽ നൽകിയശേഷമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ടാക്സ് കമ്മിഷണറേറ്റ് തയ്യാറായത്.

മദ്യവിൽപ്പനയിലൂടെ ബെവ്കോ ഉണ്ടാക്കുന്ന ലാഭത്തിന് പുറമേയാണ് ഈ നികുതി. 2016-17 ലും 2017-18 ലും യഥാക്രമം 85.93 കോടി രൂപയും 100.54 കോടി രൂപയും ബെവ്കോ ലാഭം ഉണ്ടാക്കി. പിന്നീടുള്ള വർഷങ്ങളിലെ ലാഭം കണക്കാക്കിയിട്ടില്ലെന്നാണ് വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.