ബംഗളൂരു: കര്‍ണാടകയിലെ തുംകുരുവില്‍ ക്രിസ്മസ് ആഘോഷങ്ങളെ ചോദ്യം ചെയ്ത സംഘത്തെ ഒരു കൂട്ടം സ്ത്രീകള്‍ പ്രതിരോധിക്കുന്ന വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.
ഒബിസി വിഭാഗത്തില്‍പ്പെട്ട ഒരു കുടുംബത്തിന്റെ വീട്ടിലേക്ക് ഒരു സംഘം ആളുകള്‍ അതിക്രമിച്ചു കയറുകയും ക്രിസ്മസ് ആഘോഷിക്കുന്നത് ചോദ്യം ചെയ്യുകയുമായിരുന്നു. ഹിന്ദു സ്ത്രീകള്‍ ചെയ്യുന്നതുപോലെ സ്ത്രീകള്‍ സിന്ദൂരം ധരിക്കാത്തത് എന്തുകൊണ്ടാണെന്നും അക്രമികള്‍ ചോദിച്ചു.
ഏതു മതത്തില്‍ വിശ്വസിക്കണമെന്നതും പ്രാര്‍ത്ഥിക്കണമെന്നതും തങ്ങളുടെ അവകാശമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തലിനെതിരെ വീട്ടിലെ സ്ത്രീകള്‍ നിലകൊള്ളുകയും മതപരിവര്‍ത്തന ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തു. തര്‍ക്കം നീണ്ടുനിന്നെങ്കിലും വീട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി തര്‍ക്കം പരിഹരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.