ഹൃദയങ്ങളുടെ വിശുദ്ധി കുടുംബവിശുദ്ധിയ്ക്ക് അനിവാര്യം - മാർ ജോസ് പുളിക്കൽ

ഹൃദയങ്ങളുടെ വിശുദ്ധി കുടുംബവിശുദ്ധിയ്ക്ക് അനിവാര്യം - മാർ ജോസ് പുളിക്കൽ

ചങ്ങനാശ്ശേരി :- അതിരൂപത കുടുംബപ്രേഷിതത്വ വിഭാഗമായ മാതൃവേദി പിതൃവേദിയുടെ വാർഷികം ചങ്ങനാശ്ശേരി കത്തീഡ്രൽ പാരീഷ് ഹാളിൽ നടന്നു. മാതൃവേദി പ്രസിഡണ്ട് ശ്രീമതി ആൻസി ചേന്നോത്ത് അധ്യക്ഷത വഹിച്ച വാർഷിക സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത മെത്രാനും സീറോ മലബാർ മാതൃവേദി ബിഷപ് പ്രതിനിധിയുമായ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. അപരന്റെ ദുഃഖങ്ങൾ തിരിച്ചറിഞ്ഞു പിതാവായ ദൈവത്തിന്റെ സ്നേഹവും സഭയാകുന്ന അമ്മയുടെ കരുതലും കുടുംബങ്ങൾക്ക് പകർന്നു നൽകേണ്ടവരാണ് മാതൃവേദി പിതൃവേദി ഭാരവാഹികൾ എന്ന് ബിഷപ് ആഹ്വാനം ചെയ്തു.


അതിരൂപത ഡയറക്ടർ ഫാ. ജോസ് മുകളേൽ ആമുഖ സന്ദേശവും സി. ജോബിൻ എഫ്.സി.സി, ശ്രീമതി വിൻസി റോയി, ശ്രീ ഷിനോയ് മാത്യു എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. സമ്മേളനത്തിന് അതിരൂപതാ പിതൃവേദി പ്രസിഡണ്ട് ശ്രീ. എ പി തോമസ് സ്വാഗതവും സെക്രട്ടറി ശ്രീ. ജോജൻ സെബാസ്റ്റ്യൻ കൃതജ്ഞതയും അർപ്പിച്ചു. അതിരൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. റ്റിജോ പുത്തൻപറമ്പിൽ, ടെസ്സി വർഗീസ്, ആൻസി തോമസ്, ജോജോ എതിരേറ്റ്, ലൂസി എം ജെ എന്നിവർ പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. അതിരൂപതാ ഭാരവാഹികളായ ശ്രീ ജോയി പാറപ്പുറം, ശ്രീമതി രേഷ്മ ജോൺസൺ, ശ്രീമതി ജെസ്സി സോണി, ശ്രീമതി ബീന ജോസ് എന്നിവർ പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. ശ്രീ. ബെന്നി വി വി അവതരിപ്പിച്ച കവിതയും, അതിരമ്പുഴ ഫൊറോനയുടെ സംഘഗാനവും, ചങ്ങനാശ്ശേരി പാറേൽ യൂണിറ്റിന്റെ സംഘനൃത്തവും വാർഷിക ആഘോഷങ്ങൾക്ക് മികവേകി .


കഴിഞ്ഞ പ്രവർത്തന വർഷത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ച ഫൊറോനകൾക്കും യൂണിറ്റുകൾക്കും ഉള്ള പുരസ്കാര പ്രഖ്യാപനം അസിസ്റ്റന്റ് ഡയറക്ടർ ഫാ. സോണി പള്ളിച്ചിറയിൽ നടത്തി. മികച്ച രീതിയിൽ പ്രവർത്തിച്ച ഫൊറോനകൾക്കും യൂണിറ്റുകൾക്കും ഉള്ള സമ്മാനം വികാരി ജനറാൾ ഫാ. ജോസഫ് വാണിയപുരയ്ക്കൽ വിതരണം ചെയ്തു. അതിരൂപതയുടെ മികച്ച മാതൃവേദി പിതൃവേദി യൂണിറ്റുകളായി യഥാക്രമം വെളിയനാട് സെന്റ് സേവ്യേഴ്സ്, മാടപ്പള്ളി ലിറ്റിൽ ഫ്ലവർ എന്നിവയെയും, മികച്ച മാതൃവേദി പിതൃവേദി ഫൊറോനാകളായി യഥാക്രമം അതിരമ്പുഴ, തിരുവനന്തപുരം എന്നിവയെയും തിരഞ്ഞെടുത്തു. ചങ്ങനാശ്ശേരി അതിരൂപതയുടെ 16 ഫൊറോനാകളിൽ നിന്നായി ഡയറക്ടർമാർ, ആനിമേറ്റർമാർ, ഫൊറോനാ ഭാരവാഹികൾ,യൂണിറ്റ് പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്ത വാർഷിക സമ്മേളനത്തിന് അതിരൂപത ട്രഷറർമാരായ ശ്രീ ജിനോദ് എബ്രഹാം, ശ്രീമതി ബിൻസി മാത്യു എന്നിവർ നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.