ന്യൂഡൽഹി: അരുണാചല്‍ പ്രദേശ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ചൈനയുടെ പ്രകോപനം തുടരുന്നു. ടിബറ്റിന്റെ തെക്കന്‍ ഭാഗം പുരാതന കാലം മുതല്‍ തങ്ങളുടെ പ്രദേശമാണെന്ന് ചൈന ആവര്‍ത്തിച്ചു.
അരുണാചലിന്റെ ഭാഗമായ 15 സ്ഥലങ്ങള്‍ക്ക് ചൈനീസ് പേര് പ്രഖ്യാപിച്ചത് പിന്‍വലിക്കില്ലെന്നും ചൈന വ്യക്തമാക്കി. കഴിഞ്ഞ ദിവസം അരുണാചല്‍ പ്രദേശിന്റെ 15 സ്ഥലങ്ങളുടെ പേര് പുനര്‍നാമകരണം ചെയ്യുന്നുവെന്ന് ചൈന ഉത്തരവിറക്കിയിരുന്നു.
ചൈനീസ് പേരുകള്‍ ഈ മേഖലകള്‍ക്ക് നല്‍കുന്ന രീതിയിലായിരുന്നു നടപടി. ഭരണപരമായ സൗകര്യങ്ങളുടെ പേരിലാണ് മേഖലെ പുനര്‍നാമകരണം ചെയ്തിരിക്കുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഏഴോളം പ്രദേശങ്ങളെ പുനര്‍നാമകരണം ചെയ്യാന്‍ ശ്രമിച്ചത്. അന്നും ശക്തമായ പ്രതിഷേധമാണ് ഇന്ത്യ ഉയര്‍ത്തിയത്. നിലവില്‍ ഇന്ത്യ വിഷയം അന്താരാഷ്ട്രതലത്തില്‍ ഉന്നയിച്ചേക്കും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.