ന്യൂസിലാന്റെ പാർലമെന്റിനെ മലയാളത്തിൽ അഭിസംബോധന ചെയ്ത് പ്രിയങ്ക രാധാകൃഷ്ണൻ

ന്യൂസിലാന്റെ  പാർലമെന്റിനെ മലയാളത്തിൽ അഭിസംബോധന ചെയ്ത്  പ്രിയങ്ക രാധാകൃഷ്ണൻ

കൊച്ചി:‍ ജസിൻഡ ആര്‍ഡേന്‍ മന്ത്രിസഭയിലെ അംഗമായി ചുമതലയേറ്റ പ്രിയങ്കാ രാധാകൃഷ്ണന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത് മലയാളത്തില്‍. പാര്‍ലമെന്റില്‍ മലയാളത്തില്‍ സംസാരിക്കുന്നത് ആദ്യമായിരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് പ്രിയങ്ക പറയുന്നതിന്റെ വീഡിയോ ഇതിനകം തന്നെ നിരവധി പ്രമുഖര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

എറണാകുളം പറവൂര്‍ സ്വദേശിയായ പ്രിയങ്ക സാമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. ഇതിന് പുറമേ തൊഴില്‍ സഹമന്ത്രി ചുമതലയും പ്രിയങ്കാരാധാകൃഷ്ണന് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക. 14 വര്‍ഷമായി ലേബര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയങ്ക ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു. ഇത് ആദ്യമായാണ് ന്യൂസിലാന്റില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.