ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലേക്ക് കൊവാക്സിന്‍ അയച്ച് ഇന്ത്യ. ഇറാന്റെ മാഹാന്‍ വിമാനത്തില്‍ അഞ്ച് ലക്ഷം ഡോസ് കൊവാക്സിനാണ് ഇന്ത്യ ആദ്യം അയച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ശനിയാഴ്ച്ച എത്തും. ജനുവരി രണ്ടാമത്തെ ആഴ്ച്ച വീണ്ടും അഞ്ച് ലക്ഷം ഡോസ് കൊവാക്സിന്‍ അയക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സെപ്റ്റംബറില്‍ താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്ത ശേഷം ആദ്യമായാണ് ഇന്ത്യ വാക്സിന്‍ അയക്കുന്നത്. സര്‍ക്കാരിന്റെ വാക്സിന്‍ മൈത്രി പദ്ധതിയുടെ ഭാഗമായാണ് ഇത്. അവികസിത രാജ്യങ്ങളിലേക്കും വികസ്വര രാജ്യങ്ങളിലേക്കും ഇന്ത്യന്‍ വാക്സിന്‍ അയക്കുന്ന പദ്ധതിയാണ് വാക്സിന്‍ മൈത്രി.
നേരത്തെ ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, ഭൂട്ടാന്‍, മൗറീഷ്യസ്, ശ്രീലങ്ക, മാലദ്വീപ്, ബ്രസീല്‍, മൊറോക്കോ, ദക്ഷിണാഫ്രിക്ക, ഡിആര്‍ കോംഗോ, നൈജീരിയ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സിന്‍ അയച്ചിരുന്നു. നിലവില്‍ കൊവാക്സിന്റെ നിര്‍മാതാക്കളായ ഭാരത് ബയോടെക് ഓരോ മാസവും 70 മില്ല്യണ്‍ ഡോസ് വാക്സിന്‍ വികസിപ്പിക്കുന്നുണ്ട്. അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഇത് ഒരു ബില്ല്യണിലെത്തും. 2021 നവംബര്‍ മൂന്നിന് കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.