195 എഴുത്തുകാരുടെ രചനകളുമായി 'ബുക്കിഷ്' പ്രകാശനം ചെയ്തു

195 എഴുത്തുകാരുടെ രചനകളുമായി 'ബുക്കിഷ്' പ്രകാശനം ചെയ്തു

ദുബായ്: ലോകം ഷാര്‍ജയെ കണ്ടു പഠിക്കാനുള്ള സന്ദേശമാണ് മഹാമാരിക്കാലത്ത് നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേള മുന്നോട്ടുവയ്ക്കുന്ന ആശയമെന്ന് ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടീവ് അഫയേഴ്സ് സെക്രട്ടറി മോഹൻകുമാർ പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ബുക്കിഷ് സാഹിത്യ ബുള്ളറ്റിനിൻ്റെ പ്രകാശന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വായനക്കാരെയും എഴുത്തുകാരെയും സൃഷ്ടിക്കുന്നതിന് വേണ്ടി കഴിഞ്ഞ ആറ് വർഷമായി ബുക്കിഷ് നൽകുന്ന സംഭാവന വളരെ വലുതാണെന്ന് പ്രകാശനം നിർവഹിച്ച വ്യവസായിയും കവിയുമായ സീതി പടിയത്ത് പറഞ്ഞു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് ഇ.പി.ജോൺസൺ, വൈസ് പ്രസിഡൻ്റ് അഡ്വ.വൈ.എ.റഹീം, രാഗേഷ് വെങ്കിലാട്, ബഷീർ തിക്കോടി, മച്ചിങ്ങൽ രാധാകൃഷ്ണൻ, ഷാജി ഹനീഫ്, സജ് ന അബ്ദുല്ല, രമ്യ സുനിൽ, മെഹ് ജബിൻ, സാദിഖ് കാവിൽ എന്നിവർ പ്രസംഗിച്ചു. ‌ തുടർച്ചയായ ആറാം വർഷമാണ് ബുക്കിഷ് പ്രസിദ്ധീകരിക്കുന്നത്. യുഎഇ ഉള്‍പ്പെടെ ഗൾഫിലെ പ്രശസ്തരും തുടക്കക്കാരുമായ 195 പേരാണ് ഇപ്രാവശ്യം തങ്ങളുടെ മിനിക്കഥകളും കവിതകളും ഒാർമകളും കുറിപ്പുകളുമായി ബുക്കിഷിൽ അണിനിരന്നിട്ടുള്ളത്. മേളയിലെ ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഇസഡ്4, കൈരളി അടക്കം വിവിധ മലയാളം സ്റ്റാളുകളില്‍ കോപ്പികൾ സൗജന്യമായി ലഭിക്കും.

ഫോൺ: 050 414 6105, 058 6693840.  


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.