ഒരേ നമ്പരില്‍ രണ്ട് ഭാഗ്യക്കുറികള്‍; അച്ചടിസ്ഥാപനത്തോട് വിശദീകരണം തേടുമെന്ന് ലോട്ടറി ഡയറക്ടര്‍

ഒരേ നമ്പരില്‍ രണ്ട് ഭാഗ്യക്കുറികള്‍; അച്ചടിസ്ഥാപനത്തോട് വിശദീകരണം തേടുമെന്ന് ലോട്ടറി ഡയറക്ടര്‍

തിരുവനന്തപുരം: കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പരിൽ രണ്ട് ഭാഗ്യക്കുറികള്‍. രണ്ടു ടിക്കറ്റുകൾ വിപണിയിലെത്തിയത് സംബന്ധിച്ച് ടിക്കറ്റ് അച്ചടിച്ച കെ.ബി.പി.എസിനോട് വിശദീകരണം തേടുമെന്ന് ലോട്ടറി ഡയറക്ടർ എബ്രഹാം റെൻ അറിയിച്ചു.

അച്ചടിയിൽ വന്ന പിഴവുമൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അത്യപൂർവമായാണ് ഇങ്ങനെ സംഭവിക്കാറുള്ളതെങ്കിലും ഇതു ഗൗരവമായി കാണും. തികച്ചും വിശ്വസ്തവും സുതാര്യവുമായാണ് അച്ചടി മുതലുള്ള എല്ലാ പ്രവർത്തനങ്ങളും വകുപ്പ് നിർവഹിക്കുന്നത്.

അച്ചടിപ്പിഴവു മൂലം ഒരേ നമ്പരിൽ ഒന്നിലധികം ടിക്കറ്റുകൾ വിപണിയിലെത്തുകയും ഈ നമ്പരിന് സമ്മാനം ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ സമ്മാനാർഹർക്ക് വകുപ്പ് സമ്മാനത്തുക നൽകും. അച്ചടിസ്ഥാപനത്തിൽനിന്ന് ഈ തുക ഈടാക്കാൻ ഇതുസംബന്ധിച്ച കരാറിൽ വ്യവസ്ഥയുണ്ടെന്നും ലോട്ടറി ഡയറക്ടർ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.