ഇന്ന് ബ്ലാസ്റ്റേഴ്‌സ് - ഗോവ പോരാട്ടം; ജയിച്ചാല്‍ പോയന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് ഒന്നാമതെത്തും

ഇന്ന് ബ്ലാസ്റ്റേഴ്‌സ് - ഗോവ പോരാട്ടം; ജയിച്ചാല്‍ പോയന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് ഒന്നാമതെത്തും

വാസ്കോ: പുത്തൻ വർഷത്തിൽ ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള സുവർണാവസരം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും .  പോയിന്റ് പട്ടികയിൽ പിൻനിരക്കാരായ എഫ്സി ഗോവയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം. 

അവസാന ഏഴുകളിയിൽ തോൽവിയറിയാതെ കുതിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്സി ഗോവയ്‌ക്കെതിരെ വിജയ പ്രതീക്ഷയോടെയാണ് കളത്തിലേക്ക് ഇറങ്ങുന്നത് . പുതുവർഷത്തിൽ ഗംഭീരജയംതന്നെയാണ് ലക്ഷ്യം. എട്ടുകളിയിൽ 13 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. ഒന്നാമതുള്ള മുംബെെ സിറ്റിക്ക് 16 പോയിന്റ്. നിലവിൽ അഞ്ചാമതാണ് ബ്ലാസ്റ്റേഴ്സ്.

മധ്യനിരയിലും മുന്നേറ്റത്തിലും തകർപ്പൻ പ്രകടനമാണ് ഇവാൻ വുകോമനോവിച്ചിന്റേത്. മധ്യനിരയിൽ ജീക്സൺ സിങ്–പുയ്ട്ടിയ സഖ്യം സ്ഥിരതയുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത്. ആക്രമണത്തിലും പ്രതിരോധത്തിലും ഇവർ ഒരുപോലെ ശോഭിക്കുന്നു. സഹൽ അബ്ദുൾ സമദിന്റെ പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ ഊർജം. ഒപ്പം അൽവാരോ വാസ്കസും ജോർജ് ഡയസും ചേരുമ്പോൾ മുന്നേറ്റത്തിന് മൂർച്ച കൂടും. കളി മെനയാൻ അഡ്രിയാൻ ലൂണയുമുണ്ട്.

അവസാന കളിയിൽ ജംഷഡ്പുർ എഫ്സിയുമായി സമനിലയിൽ പിരിയുകയായിരുന്നു. സഹലിന്റെ ഗോളിലാണ് സമനില നേടിയത്. ഗോവയ്ക്ക് ഇക്കുറി തിരിച്ചടിയാണ്. എട്ട് കളിയിൽ ജയിച്ചത് രണ്ടിൽമാത്രം. നാല് തോൽവി. 16 ഗോൾ വഴങ്ങി. പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. അവസാന മൂന്നുകളിയും തോറ്റു. ജോർജ് ഓർടിസാണ് പ്രധാനതാരം. പരിക്കുമാറിയ എഡു ബെദിയ പരിശീലനത്തിന് ഇറങ്ങിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.