പുല്‍വാമ ഭീകരാക്രമണം: അവസാന ഭീകരനെയും വധിച്ചെന്ന് ജമ്മു കശ്മീര്‍ പൊലീസ്

പുല്‍വാമ ഭീകരാക്രമണം: അവസാന ഭീകരനെയും വധിച്ചെന്ന് ജമ്മു കശ്മീര്‍ പൊലീസ്

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട അവസാന ഭീകരനെയും വധിച്ചതായി ജമ്മു കശ്മീര്‍ പൊലീസ്. കശ്മീര്‍ ഐജി പി വിജയ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ സമീര്‍ ദറാണ് അനന്ത്‌നാഗിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അനന്ത്‌നാഗിലെ ദൂരുവില്‍ നടന്ന ഏറ്റുമുട്ടലില്‍ സമീറിനെ കൂടാതെ മറ്റ് രണ്ട് ഭീകരരെയും വധിച്ചു.

2019 ലെ പുല്‍വാമ ആക്രമണത്തില്‍ പിടികിട്ടാപ്പുള്ളിയായിരുന്നു ഇയാള്‍. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് സമീര്‍ ആണെന്ന് പൊലീസ് രേഖകളിലുള്ള ചിത്രങ്ങളില്‍നിന്ന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയിലൂടെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14നായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേറായ പുല്‍വാമ സ്വദേശി ആദില്‍ അഹ്മദ്ര്‍ അടക്കം 19 പേരെയാണ് എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിയിട്ടുള്ളത്. ജെയ്‌ഷേ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍, സഹോദരന്‍ റഫു അസ്ഹര്‍ എന്നിവരുടെ പേരുകളും കുറ്റപ്പത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ഒന്നര വര്‍ഷത്തിന് ശേഷമാണ് ദേശീയ അന്വേഷണ ഏജന്‍സി 13500 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.