സുവിശേഷ പ്രാസംഗികന്‍ പ്രൊഫ. എം.വൈ യോഹന്നാന്‍ അന്തരിച്ചു

സുവിശേഷ പ്രാസംഗികന്‍ പ്രൊഫ. എം.വൈ യോഹന്നാന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സുവിശേഷ പ്രാസംഗികനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് പ്രസിഡന്റുമായിരുന്ന പ്രൊഫ. എം.വൈ യോഹന്നാന്‍ (84) അന്തരിച്ചു.വൃക്ക സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്.

മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന അഗപ്പെ ഡയഗ്‌നോസ്റ്റിക് ചെയര്‍മാനായ പ്രഫ. എം.വൈയോഹന്നാന്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പലാണ്. 100ല്‍ പരം സുവിശേഷ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

കോലഞ്ചേരി കടയിരുപ്പില്‍ ഇടത്തരം കാര്‍ഷിക കുടുംബത്തിലാണ് എം.വൈ യോഹന്നാന്‍ ജനിച്ചത്. സ്വകാര്യ വിദ്യാഭ്യാസത്തിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ബി.എഡില്‍ യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവായിരുന്നു.

1964 ല്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജില്‍ അധ്യാപന ജീവിതം ആരംഭിച്ചു. 33 വര്‍ഷത്തെ അധ്യാപനത്തിനുശേഷം 1995ല്‍ ഇതേ കോളജില്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റു. 'സ്വമേധയാ സുവിശേഷ സംഘം' എന്ന മിഷനറി സംഘത്തിലെ സജീവ പ്രവര്‍ത്തകനായിരുന്നു. പതിനേഴാം വയസുമുതല്‍ സുവിശേഷ പ്രഘോഷണ രംഗത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.