മോഡി ധാര്‍ഷ്ട്യക്കാരനെന്ന് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്; 'കര്‍ഷക സമരത്തെച്ചൊല്ലി വഴക്കിട്ട് പിരിഞ്ഞു'

മോഡി ധാര്‍ഷ്ട്യക്കാരനെന്ന് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്; 'കര്‍ഷക സമരത്തെച്ചൊല്ലി വഴക്കിട്ട് പിരിഞ്ഞു'

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. പ്രധാനമന്ത്രിയുമായി കാര്‍ഷിക സമരം ചര്‍ച്ച ചെയ്യാന്‍ പോയപ്പോള്‍, കര്‍ഷകര്‍ മരിച്ചത് തനിക്കു വേണ്ടിയല്ലെന്ന് മോഡി പറഞ്ഞുവെന്നും തുടര്‍ന്ന് വഴക്കിട്ട് പരിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാനയിലെ ദാദ്രിയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രിക്കെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശം ഉന്നയിച്ചത്. വളരെ ധാര്‍ഷ്ട്യമുള്ളയാളാണ് അദ്ദേഹം. 500 കര്‍ഷകരാണ് മരിച്ചത് എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞപ്പോള്‍ 'അവര്‍ എനിക്ക് വേണ്ടിയിട്ടാണോ മരിച്ചത്?' എന്നായിരുന്നു അദ്ദേഹത്തിന്റെ മറു ചോദ്യം.

അതെ, നിങ്ങള്‍ രാജാവിരിക്കുന്നതിനാല്‍ എന്നായിരുന്നു എന്റെ മറുപടി. തുടര്‍ന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ മോഡി പറയുകയായിരുന്നുവെന്നും താന്‍ അതനുസരിച്ചുവെന്നും സത്യപാല്‍ മാലിക് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരെ നേരത്തെയും സത്യപാല്‍ മാലിക് രംഗത്തെത്തിയിരുന്നു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട്, കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ബി.ജെ.പി ഇനി അധികാരത്തില്‍ തിരിച്ചുവരില്ലെന്ന മാലികിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഉത്തര്‍പ്രദേശിലെ പല ഗ്രാമങ്ങളിലും ഇപ്പോള്‍ ബി.ജെ.പി നേതാക്കള്‍ക്ക് പ്രവേശിക്കാന്‍ പോലും കഴിയില്ലെന്നും മാലിക് മുന്‍പ് പറഞ്ഞിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.