പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന് വ്യാജ പ്രചരണം, മുന്നറിയിപ്പ് നല്‍കി ഷാ‍ർജ പോലീസ്

പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന് വ്യാജ പ്രചരണം, മുന്നറിയിപ്പ് നല്‍കി ഷാ‍ർജ പോലീസ്

ഷാർജ: അനധികൃത താമസക്കാ‍ർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചുവെന്ന തരത്തിലുളള പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കി ഷാ‍ർജ പോലീസ്. നിരവധി ഏഷ്യന്‍ തൊഴിലാളികള്‍ ഇതേകുറിച്ച് അന്വേഷിച്ച സാഹചര്യത്തിാലണ് പോലീസ് വിശദീകരണം നല്‍കിയത്. ചെറിയ ഫീസ് ഈടാക്കി കാലാവധി തീർന്ന വിസകള്‍ പുതുക്കിയെടുക്കുന്നതിനുളള സൗകര്യം അനുവദിച്ചിരിക്കുന്നുവെന്നതാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഇത്തരത്തില്‍ വ്യാജവിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് കുറ്റമാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം വിവരങ്ങള്‍ ലഭിച്ചാല്‍ സത്യാവസ്ഥയെന്താണെന്ന് അറിഞ്ഞതിന് ശേഷം മാത്രം മറ്റുളളവരിലേക്ക് എത്തിക്കുകയെന്നും പോലീസ് പറഞ്ഞു. ഇത്തരത്തിലുളള വ്യാജഅറിയിപ്പുകള്‍ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് ജയില്‍ ശിക്ഷകൂടാതെ 1,00,000 ദിർഹമാണ് പിഴ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.