തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഒപ്പം പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം ശക്തമാക്കിയതോടെ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ വിപുലമായ ചര്‍ച്ച വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ എംപിമാര്‍, എംഎല്‍എമാര്‍ അടക്കം എല്ലാ ജനപ്രതിനിധികളെയും വിളിച്ചു ചേര്‍ത്ത് ചര്‍ച്ച നടത്തും. രാഷ്ട്രീയ പാര്‍ട്ടികളുമായും വിഷയം ചര്‍ച്ച ചെയ്യും. ഇതോടൊപ്പം മാധ്യമ മേധാവികളെയും മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ചു. ഈ മാസം 25 നാണ് മാധ്യമ മേധാവികളുമായി ചര്‍ച്ച നടക്കുക. പൗരപ്രമുഖരുടെ യോഗം ഇന്ന് ചേരും.
അതേസമയം ജനപ്രതിനിധികളുമായി നടത്തുന്ന ചര്‍ച്ചയുടെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ നിലപാടെടുക്കുന്നുവെന്നും ചര്‍ച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്നുമുള്ള പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ അനുനയിപ്പിക്കാനുള്ള ശ്രമം. പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നത് തടഞ്ഞ് എല്ലാവരേയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
കോണ്‍ഗ്രസും ബിജെപിയും മാത്രമല്ല സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങളിലും വിമര്‍ശനമുയര്‍ന്നതോടെയാണ് സര്‍ക്കാര്‍ സില്‍വര്‍ ലൈനില്‍ ചര്‍ച്ചയെന്ന നിലയിലേക്കെത്തിയത്. ഭരണകക്ഷിയിലെ രണ്ടാമത്തെ പ്രധാന പാര്‍ട്ടിയായ സിപിഐയിലും സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ രണ്ട് അഭിപ്രായമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.