തിരുവനന്തപുരം: സംസ്ഥാനത്ത് സംഘര്‍ഷ സാധ്യതയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കടുത്ത ജാഗ്രത പുലര്‍ത്താന്‍ പൊലീസിന് നിര്‍ദ്ദേശം. ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.
പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്ന സംഘടനകളെക്കുറിച്ചും ഇന്റലിജന്‍സിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്ത് 140 പ്രദേശങ്ങളിലും തലസ്ഥാനത്ത് മാത്രം 21 ഇടങ്ങളിലും പ്രക്ഷോഭ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചില പ്രത്യേക വിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘര്‍ഷ സാധ്യത. ഇത്തരം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രക്ഷോഭങ്ങളും സംഘര്‍ഷങ്ങലും നടന്നാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്ക പൊലീസും സര്‍ക്കാരിനുമുണ്ട്.
അതിനാല്‍ ഈ പ്രദേശങ്ങളില്‍ കടുത്ത ജാഗ്രത പുലര്‍ത്തും. പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളില്‍ മാത്രമല്ല സംസ്ഥാനം മുഴുവന്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും വേണമെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ആലപ്പുഴയില്‍ അടുത്തിടെ നടന്ന ഇരട്ടക്കൊലപാതകങ്ങള്‍ പൊലീസിന്റെയും ഇന്റലിജന്‍സിന്റെയും വീഴ്ചകൊണ്ടുണ്ടായതാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും അറസ്റ്റു ചെയ്യാനാവാത്തതും പൊലീസിന്റെ വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.