വനിതാ താരങ്ങളെ ശക്തിപ്പെടുത്താൻ അഫ്ഗാനിസ്ഥാൻ

വനിതാ താരങ്ങളെ ശക്തിപ്പെടുത്താൻ അഫ്ഗാനിസ്ഥാൻ

കാബൂള്‍: ദേശീയ ടീം രൂപീകരണത്തിനായി 25 വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ നല്‍കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എ.സി.ബി). ഈ 25 പേരെ തിരഞ്ഞെടുക്കാനായി 40 വനിതാ താരങ്ങളെ പങ്കെടുപ്പിച്ച്‌ എ.സി.ബി ഒരു പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വ്യാഴാഴ്ച എ.സി.ബി തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

ഇസ്ലാമികവും പാരമ്പരാഗതവുമായ അഫ്ഗാന്‍ മൂല്യങ്ങള്‍ കണക്കിലെടുത്തായിരുന്നു ക്യാമ്പ് നടത്തിയത്. ഒക്ടോബര്‍ 17-ന് ആരംഭിച്ച ക്യാമ്പിൽ കളിക്കാര്‍ക്ക് ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ്, ശാരീരികക്ഷമത ശക്തിപ്പെടുത്തല്‍ എന്നിവയിലായിരുന്നു പരിശീലനം നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.