കരുതല്‍ ഡോസിനായി ഇന്നു മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ്; വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍

 കരുതല്‍ ഡോസിനായി ഇന്നു മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ്; വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍

ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനിടെ കരുതല്‍ ഡോസ് നല്‍കി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍. കരുതല്‍ ഡോസിന് അര്‍ഹരായവര്‍ക്ക് ഇന്ന് മുതല്‍ കോവിന്‍ ആപ്പ് വഴി അപ്പോയിന്മെന്റ് എടുക്കാം. വാക്‌സിനേഷന് അര്‍ഹരായവരുടെ പട്ടിക ഉള്‍പ്പടെ കരുതല്‍ ഡോസുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളടങ്ങിയ മാര്‍ഗരേഖ ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തിറക്കും.

കരുതല്‍ ഡോസിനായി കോവിന്‍ ആപ്പില്‍ പ്രത്യേകം രജിസ്ട്രഷന്‍ നടത്തേണ്ടതില്ല. രണ്ട് ഡോസ് സ്വീകരിച്ച് ഒന്‍പത് മാസം കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ ബുക്കിങ് നടത്തുകയോ നേരിട്ട് കേന്ദ്രത്തില്‍ എത്തുകയോ ചെയ്യാം. തിങ്കളാഴ്ച മുതല്‍ ആണ് രാജ്യത്ത് കരുതല്‍ ഡോസിന്റെ വിതരണം തുടങ്ങുന്നത്.

ആദ്യഘട്ടത്തില്‍ കോവിഡ് മുന്നണി പോരാളികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമായിരിക്കും കരുതല്‍ ഡോസ് നല്‍കുക. എന്നാല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കരുതല്‍ ഡോസിന് ഡോക്ടറുടെ നിര്‍ദേശം ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.

നേരത്തെ കോവിന്‍ പോര്‍ട്ടല്‍ വഴി രണ്ട് ഡോസ് സ്വീകരിച്ചവരാണ് കരുതല്‍ ഡോസ് സ്വീകരിക്കുന്നത് എന്നതുകൊണ്ടു തന്നെ വീണ്ടും രജിസ്‌ട്രേഷന്റെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.